ഇളങ്ങുളം ശ്രീ ധർമ്മശാസ്താ ദേവസ്വം കെവിഎൽ പിജി സ്കൂളിന്റെ ശതാബ്ദി ആഘോ ഷങ്ങളുടെ ഭാഗമായി സ്കൂളിൽ പ്രവർത്തിക്കുന്ന സീബ്രാ ലൈൻ റോഡ് സേഫ്ടി ക്ലബ്ബും പൊൻകുന്നം ഹൈറേഞ്ച് ബുൾസ് റോയൽ എൻഫീൽഡ് റൈഡേഴ്സ് ക്ലബ്ബും സംയുക്ത മായി ” ഫ്രീഡം ടു സേഫ് ഡ്രൈവ്” എന്ന പേരിൽ റോഡ് സുരക്ഷാ സന്ദേശ യാത്ര സം ഘടിപ്പിച്ചു. ഇരുപതോളം ബുള്ളറ്റ് ബൈക്കുകൾ യാത്രയിൽ അണിനിരന്നു.
ആഗസ്റ്റ് 15 രാവിലെ ഇളങ്ങുളം ശ്രീ ധർമ്മശാസ്താ ദേവസ്വം ഗ്രൗണ്ടിൽ സ്കൂൾ മാനേജർ കെ വിനോദ് യാത്ര ഫ്ലാഗോഫ് ചെയ്തു.സുരക്ഷിതമായ യാത്രാ സംസ്കാരം ചെറുപ്രായ ത്തിൽ തന്നെ ശീലിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മുണ്ടക്കയം സെന്റ് ജോ സഫ്സ് ഹൈസ്കൂളിൽ റെഡ്ക്രോസ് വോളന്റിയർമാർക്കായി നടത്തിയ ബോധവൽക്ക രണ പരിപാടിയോടെ യാത്ര സമാപിച്ചു.കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ റോഡ് സുരക്ഷാ ക്വിസ് മത്സരങ്ങൾ , വരക്കൂട്ട് ചിത്രരചനാ മത്സരം, കുട്ടികൾക്കായി റോഡ് നിയമങ്ങൾ പ്രതിപാദിക്കുന്ന വീഡിയോ നിർമ്മാണം എന്നിവ വരും മാസങ്ങ ളിൽ സംഘടിപ്പിക്കും.