ദുരിതം അനുഭവിച്ച്‌കൊണ്ടിരിക്കുന്ന കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് വളരെ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണ് ‘സിയാല്‍’ മോഡല്‍ റബ്ബര്‍ കമ്പനി എന്ന കേരത്തിലെ ബഡ്ജറ്റ് പ്രഖ്യാപനം. കേരത്തില്‍ ഉല്പാദിപ്പിക്കുന്ന സ്വാഭാവിക റബ്ബറിന് ഈ പ്രഖ്യാപനം വള രെ ആശ്വാസം പകരും. ഈ ലക്ഷ്യം ഉറപ്പാക്കുവാന്‍ ആവശ്യമായ നടപടികള്‍ ആയിരി ക്കണം ഈ കമ്പനി ലക്ഷ്യം വയ്‌ക്കേണ്ടത്. ഇത് യാഥാര്‍ത്ഥ്യമാകുവാനും പ്രവര്‍ത്തനം ക്രോഡീകരിക്കുവാനും ഈ രംഗത്ത് പ്രാവീണ്യമുള്ള ഒരു നോഡല്‍ ഓഫീസറെ ഉടന്‍ നി യമിക്കുകയും കര്‍ഷകരെകൂടി ഉള്‍പ്പെടുത്തി ഒരു കമ്മറ്റിക്ക് രൂപം നല്കുകയും വേണം. ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 500 കോടി വില സ്ഥിരതാ ഫണ്ട് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസക രമാണ്. ഇത് തടസ്സം കൂടാതെ കര്‍ഷകര്‍ക്ക് ലഭിക്കുവാന്‍ സംസ്ഥാന ഗവ. ഇടപെടല്‍ ഉ ണ്ടാവണം.

കേന്ദ്ര ഗവ. ഈ വര്‍ഷത്തെ ബഡജറ്റില്‍ കാര്‍ഷിക മേഖലയേയും പ്രത്യേകിച്ച് റബ്ബര്‍ കര്‍ ഷകരെയും പൂര്‍ണ്ണമായി അവഗണിച്ചു. ഇത്രയേറെ പ്രതിസന്ധി കാര്‍ഷിക മേഖലയില്‍ ഇന്ത്യയിലുടനീളം നേരിട്ടിട്ടും വന്‍കിട വ്യവസായികളുടെ മാത്രം താല്പര്യം സംരക്ഷി ക്കുന്ന ദു:ഖകരമായ അനാസ്ത കേന്ദ്രം കാണിക്കുന്നു.

വിലത്തകര്‍ച്ചമൂലം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന റബ്ബര്‍ മേഖലയെ സഹായിക്കു വാന്‍ ഇറക്കുമതി നയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ഏക പോംവഴി. വരുമാന തൊഴില്‍ നഷ്ടംമൂലം സാമ്പത്തിക നഷ്ടം നേരിടുന്ന ഏത് കാര്‍ഷിക വ്യവസായി ക ഉല്പന്നത്തെയും ഇറക്കുമതി നിയന്ത്രണത്തിലുടെ സംരക്ഷിക്കുവാന്‍ ‘സംരക്ഷണ ചു ങ്കം’ ഏര്‍പ്പെടുത്തുവാന്‍ ലോക വ്യാപാര കരാറില്‍ വ്യവസ്ഥയുള്ളപ്പോള്‍ സംരക്ഷണ ചു ങ്കം ഏര്‍പ്പെടുത്തി,ഇറക്കുമതി ചുങ്കം നിയന്ത്രിച്ചും റബ്ബര്‍ കര്‍ഷകരെ സഹായിക്കുവാന്‍ കേന്ദ്ര ഗവ. തയ്യാറാവണം.പട്ടയനടപടി വേഗത്തിലാക്കാനും ‘സര്‍പാസി’ നിയമത്തിന്റെ ദുരുപയോഗം തടയാനും അടിയന്തിര ഇടപെടല്‍ ഗവണ്‍മെന്റുകളുടെ ഭാഗത്തു നിന്ന് ഉ ണ്ടാവണം.

മുന്‍കാലത്ത് തോട്ട ഭൂമിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥലങ്ങള്‍ കാലക്രമത്തില്‍ പലര്‍ക്കാ യി കൈമാറി ഇപ്പോള്‍ ചെറു തുണ്ടുകളായി സാധാരണ കര്‍ഷകരില്‍ നിക്ഷിപ്തമായിരി ക്കുന്ന ഭൂമികള്‍ക്ക് ‘തോട്ടം’ നിയമം നടപ്പിലാക്കുന്ന നിയമം അന്യായവും ക്രൂരവുമാണ്. ഇതിനെതിരെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ശക്തമായി സമര രംഗത്ത് കടന്ന് വരും.

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം ഉല്‍ഘാടനം ചെ യ്ത് പ്രസംഗിക്കുകയായിരുന്നു ഫ്രാന്‍സീസ് ജോര്‍ജ്ജ്.യോഗത്തില്‍ കാഞ്ഞിരപ്പള്ളി നി യോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജുകുട്ടി വളയം അദ്ധ്യക്ഷത വഹിച്ചു.