എരുമേലി :വിവാദത്തിലായ പൊന്തന്‍പുഴ വനഭൂമി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിക്കാനിരിക്കെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന്‍ തോമസ് ഐഎഫ്എസ് വനത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. അടുത്ത ദിവസങ്ങളില്‍ നിയമസഭ യില്‍ പ്രതിപക്ഷം ശക്തമായി പൊന്തന്‍പുഴ വനഭൂമി വിഷയം ഉന്നയിക്കുമെന്ന സൂചന കള്‍ ക്കിടയിലാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ രഹസ്യ സന്ദര്‍ശനം.

രാവിലെ പൊന്തന്‍പുഴ വനത്തിന്റെ ചുമതലയുള്ള പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിലെത്തി യ അദ്ദേഹം മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് വനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ പലതവണ കൂടിക്കാ ഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അവസരം നല്‍കിയില്ല.
വനഭൂമിയില്‍ അവകാശവാദം ഉന്നയിച്ച സ്വകാര്യ വ്യക്തികള്‍ക്ക് അനുകൂലമായി കോടതിയില്‍ നിന്നും വിധി ഉണ്ടായിരുന്നു.ഇതിന്റെ പശ്ചാതലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയാണ് പരിശോധന. രാവിലെ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയ സി.സി.എഫ് മറ്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് വനമേഖല സന്ദര്‍ശിച്ചത്.