എരുമേലി വഴി കാനന പാതയിൽ കാൽനടയായി എത്തുന്ന നൂറുകണക്കിന് അയ്യപ്പ ഭക്തർക്ക് സൗജന്യ ഭക്ഷണം നൽകി പോലീസും വനപാലകരും. വനപാതയിലെ കോ യിക്കക്കാവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റ്‌ ഉൾപ്പെടുന്ന സ്റ്റേഷന് സമീപമാണ് അന്നദാന ക്യാ മ്പ് ആരംഭിച്ചത്. ഉദ്ഘാടനം കോട്ടയം ജില്ലാ പോലിസ് മേധാവി കെ കാർത്തിക്ക് നിർ വഹിച്ചു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ അധ്യക്ഷത വഹിച്ചു. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ.ജയൻ ഭക്തരിൽ നിന്നും പ്ലാസ്റ്റിക് വാങ്ങി തു ണി സഞ്ചി നൽകി.ഇരുമ്പൂന്നിക്കര ജമാഅത്ത് പ്രസിഡന്റ് നസീർ പുത്തൻപുരയിൽ, എസ്എൻഡിപി ശാഖ സെക്രട്ടറി രമേശ് ബാബു, എന്നിവർ പ്രസംഗിച്ചു.നഴ്സിങ് വിദ്യാർ ത്ഥികളും ,എരുമേലി സെന്റ് തോമസ്, വാവർ മെമ്മോറിയൽ സ്കൂളുകളിലെ എസ്.പി.സി വിദ്യാർത്ഥികളും പങ്കെടുത്തു.