“ഉന്നം തെറ്റിയ ഒരു ഓലപ്പടക്കമെടുക്കട്ടെ കട്ടപ്പ…”രുചിയുടെ പുത്തൻ കൂട്ടുമായി സെന്റ് മേരീസ്…
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവൽ വേറിട്ട അനുഭവമായി.ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ  നേതൃ ത്വത്തിലായിരുന്നു രുചിയുടെ കലവറയുമായി വിദ്യാർത്ഥിനികൾ അണിനിരന്നത്. വി വിധ തരത്തിലുള്ള ബേക്കിങ്ങ് ഉൽപ്പന്നങ്ങളുടെയും പേരുകൾ തന്നെ സിനിമയിലെ പ്ര ശസ്ത കഥാപാത്രങ്ങളുടെയും സിനിമകളുടെയും പേരുകളായത് കൗതുകമായി.
പഞ്ചാര കുഞ്ചു,കട്ടപ്പ,രതീഷ്,പാലുണ്ണി,കബാലി,ഉന്നം തെറ്റിയത്,ഓലപ്പടക്കം എന്നി ങ്ങനെയായിരുന്നു ചില വിഭവങ്ങളുടെ പേരുകൾ.പഴമയോടൊപ്പം പുതുമയും നിറ ഞ്ഞതായിരുന്നു ഓരോ പലഹാരങ്ങളും അവയിലെ ചേരുവകളും.
നാവിൽ രുചിയേറുന്ന വിഭവങ്ങൾ വിദ്യാർത്ഥിനികൾ അവരുടെ വീടുകളിൽ നിന്നും ത യാറാക്കിയാണ് എത്തിച്ചത്.കുട്ടികൾ തയാറാക്കിയ വിഭവങ്ങളുടെ പ്രദർശനവും ഒപ്പം വിൽപ്പനയും ഇതോടൊപ്പം നടന്നു.പാചകകലയിൽ പ്രാവീണ്യം നേടുന്നതിനൊപ്പം അഭി രുചി വർദ്ധിപ്പിക്കാനും ഉദ്ദേശിച്ചായിരുന്നു ഹോം സയൻസ് ഡിപ്പാർട്ട്മെന്റി ന്റെ യും എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ നടന്ന മേള സംഘടിപ്പിച്ചത്.ഫെസ്റ്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ജാൻസി മരിയ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസി പ്പാൾ സി. ജോസ്മി, അധ്യാപകർ, പി.റ്റി.എ എന്നിവരുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്.