ദുരുന്ത പ്രദേശത്തേക്ക് ഒരുലക്ഷത്തിലധികം രൂപയുടെ സാഹായ വുമായി വ്യാപാരി വ്യവസായി സമിതി.മഴ ക്കെടുതിയിലും പ്രളയദുരിതത്തിലും ദുരിതമനുഭവി ക്കുന്നവര്‍ക്ക് കൈതാങ്ങുമായി വ്യാപാരി വ്യവസായി സമിതി. വ്യാഴാഴ്ച സമിതിയുടെ നേതൃത്വത്തില്‍ ഒന്നേ കാല്‍ ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ദുരിതാ ശ്വാസ ക്യാമ്പില്‍ എത്തിച്ചത്. പെരുമഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഇളംകാട് മേഖല യിലെ ജനങ്ങളെ പുനരധിവസിപ്പിച്ചിരിക്കുന്ന കൂട്ടിക്കലിലെ ദുരി താശ്വാസ ക്യാമ്പിലാണ് വ്യാപാരി വ്യവസായി സമിതി സഹായ മെത്തിച്ചത്. ജില്ലാ പഞ്ചായത്തംഗം കെ. രജേഷ് സമിതിയംഗങ്ങളി ല്‍ നിന്നും ഉല്‍പന്നങ്ങള്‍ ഏറ്റ് വാങ്ങി ക്യാമ്പില്‍ വിതരണം ചെയ്തു. അരി, പച്ചക്കറി, പലചരക്ക്, കുടിവെള്ളം, തുണികള്‍ ഉള്‍പ്പടെയുള്ള ആവശ്യ സാധനങ്ങളാണ് ക്യാമ്പില്‍ വിതരണം ചെയ്തത്.കെ.എസ്. ഷാനവാസ്, ടി.എച്ച് ഷാഹിദ്, മനാഫ് തൗഫീഖ്,സുജിത് ബിമാസ്,കെ.സി അനൂപ്, എന്‍.എസ് മനാഫ്,ജലീല്‍,ഷാജു,ഷാജു യൂസുഫ്. സജി സലീം,അൻഷാദ് ഇസ്മായിൽ, ഉജാസ് എന്നിവർ നേതൃത്വം നൽകി