കടൽ മത്സ്യത്തിനു കൈപൊള്ളും വില. മത്സ്യത്തിന്‍റെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില വർധിപ്പിച്ചിരിക്കുന്നത്. ധാരാളമായി ലഭിച്ചിരുന്ന പല മത്സ്യങ്ങളും വിപണിയിൽ നിന്ന് അപ്രത്യക്ഷമായി.  കിലോഗ്രാമിനു 300 രൂപ വരെയെത്തിയ മത്തി ഇപ്പോൾ വിപ ണിയിൽ വിരളമാണ്. രണ്ടാഴ്ചമുന്പ് 140 രൂപയായിരുന്ന അയല വില 280 രൂപയിലെ ത്തി. 280 രൂപയായിരുന്ന കേരയ്ക്ക് 300 മുതൽ 400 രൂപ വരെയാണ്. കിളിമീനിന് 200 മുതൽ 260 വരെയും ചൂരയ്ക്ക് 200 രൂപയുമാണ് വില.
മൊത്തവ്യാപാരികളേക്കാൾ 20 മുതൽ 40 രൂപവരെ കൂട്ടിയാണ് ചെറുകിട കച്ചവടക്കാർ വിൽപന നടത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ആഴ്ചകൾ പഴക്കമുള്ള മീനാണ് പലയിടത്തും ഇപ്പോൾ എത്തുന്നത്. ഉയർന്ന വില നൽകിയാലും നല്ല മീൻ ലഭിക്കാത്ത അവസ്ഥയാണ്. മീൻവില ഉയർന്നതോടെ വണ്ടിയുമായി വീടുകളിലെത്തുന്ന ചെറുകിട കച്ചവടക്കാരുടെ എണ്ണവും കുറഞ്ഞു. കടൽമത്സ്യ ലഭ്യത കുറഞ്ഞതോടെ വളർത്തുമത്സ്യ ങ്ങൾക്കും പുഴമീനിനും വൻ ഡിമാൻഡാണ്. കിലോഗ്രാമിന് 100 രൂപ മുതൽ വിലയുള്ള വളർത്തു മത്സ്യത്തിന് ആവശ്യക്കാർ ഏറിയതോടെ കടൽമത്സ്യം വിറ്റിരുന്ന ചെറുകിട വ്യാപാരികൾ വളർത്തുമീൻ കച്ചവടത്തിൽ സജീവമായി.