വാഴൂര്‍ തീര്‍ത്ഥപാദപുരം നാരായണ വിലാസത്തില്‍ രാജഗോപാലന്‍ നായരുടെ വീടാണ് കത്തിനശിച്ചത്. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്നുള്ള പുകപ്പുരയില്‍ നിന്നും തീ പടര്‍ന്നതാണ് അപകടത്തിന് കാരണം.

ഈ സമയം രാജനും ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നങ്കിലും ആര്‍ക്കും അപകടമില്ല. വീട്ടിനുള്ളില്‍ തീ പടരുന്നത് കണ്ട ഇവര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. തീപിടുത്തത്തില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തിനശിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും പാമ്പാടിയില്‍ നിന്ന് ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സും എത്തിയാണ് തീ കെടുത്തിയത്.