ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി കുരിശു കവലക്ക് സമീപമാണ് തീപിടിച്ചത്. കുരിശു ങ്കലിലെ ഭാരത് പെട്രോൾ പമ്പിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് വൈകുന്നേരം ഏഴരയോടെ തീ പടർന്നത്. വഴിപോക്കരാരോ അലഷ്യമായി വലിച്ചെറിഞ്ഞ സിറരറ്റിൽ നിന്നും പറമ്പിലെ മാലിന്യത്തിന് തീ പിടിക്കുകയായിരുന്നു.

പെട്രോൾ പമ്പിന് സമീപം തീ പടർന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി ഫയർഫോഴ്സി നെ വിവരമറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് തീ കെടുത്തി അപകട നില തരണം ചെയ്തു.