കാഞ്ഞിരപ്പള്ളി ടൗണിനു സമീപം മുസ്ലിം പള്ളി, സ്‌കൂളുകള്‍, ആശുപത്രി എന്നിവയ്ക്കു സമീപത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മലിന വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ദുരിതമായതായി പരാതി. നൈനാര്‍ പള്ളി, മൈക്ക ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍, നൂറുല്‍ ഹൂദാ സ്‌കൂള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പരീക്ഷ പരിശീലന കേന്ദ്രം, ഇഎസ്‌ഐ ഡിസ്പന്‍സറി എന്നിവയുടെ സമീപത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതായി പ രാതി.

മലിന വസ്തുക്കള്‍ കത്തിയുയരുന്ന പുകയും രൂക്ഷ ഗന്ധവും സ്‌കൂളിലെ കുട്ടികള്‍ക്കും, സമീപ സ്ഥാപനങ്ങളിലുള്ളവര്‍ക്കും ദുരിതമായതായി പരാതി. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ തള്ളുന്നതത്രേ. നാളുകളായി തള്ളിയിരു ന്ന മാലിന്യങ്ങള്‍ ഇന്ന് രാവിലെയാണ് കത്തിച്ചത്.സ്ഥലമുടമയുടെ അനുവാദമില്ലാതെയാ ണ് ഇവിടെ മാലിന്യള്‍ തള്ളുന്ന് നാളുകള്‍ക്ക് മുമ്പ് ഇതിന് സമീപം റബ്ബ്ര അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.