വാഴൂർ : പുളിക്കൽകവല നോവറ്റിലൈബ്രറിയുടെ  ഫിലിം ക്ലബ്ബിനു ആധുനിക ശബ്ദ സം വിധാനങ്ങളോടെയുള്ള ഓപ്പൺ സിനിമാസ്‌ക്രിൻ യൂണിറ്റിന്റെ നിർമ്മാണം പൂർത്തീക രിച്ചു.ഇനി മുതൽ ഗ്രന്ഥശാലയുടെ അങ്കണത്തിൽ എല്ലാ ആഴ്ചയും ലോകോത്തര സിനി മകളുടെ പ്രദർശനവും സിനിമാ ചർച്ചകളും സംഘടിപ്പിക്കുമെന്നു ഗ്രന്ഥശാലയുടെ പ്രസി ഡന്റ്  അഡ്വ. ബെജു കെ ചെറിയാനും സെക്രട്ടറി അനിൽ വേഗയും അറിയിച്ചു.
12 അടി നീളവും 10അടി വീതിയുമുള്ള സ്‌ക്രീനുള്ള  സ്ഥിരം സംവിധാനം കോട്ടയം ജില്ല യിൽ ആദ്യത്തെതാണ്.കഴിഞ്ഞ വർഷം ഗന്ഥശാല സംഘടിപ്പിച്ച മൈക്രോ ഫിലിം ഫെസ്റ്റി വൽ ഏറെ ജനശ്രദ്ധ നേടിയിരുന്നു. കാഞ്ഞിരപ്പള്ളി വദ്യാഭ്യാസ  ജില്ലയിലെ  സമഗ്രവി ദ്യാഭ്യാസ പദ്ധതിയായ പുറപ്പാടിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കു ന്നത്.സംസ്ഥാന സർക്കാരിന്റെ ഫെലോഷിപ്പ് നേടിയ കലാകാരന്മാർ  വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ  കുട്ടികൾക്കു പരിശീലനം കൊടുക്കുവാനായി അം ഗീകരിക്കപ്പെട്ട  സെന്ററുകളിനൊന്നു  നോവൽറ്റിക്ലബ്ബ് ലൈബ്രറിയാണ്.