13 ലക്ഷം രൂപയുടെ വണ്ടിക്ക് 5 ലക്ഷം രൂപയുടെ നമ്പർ. പൊൻകുന്നം ആർ.ട്ടി.ഓഫീസി ലാണ് വാശിയേറിയ ലേലത്തിനൊടുവിൽ കാഞ്ഞിരപ്പള്ളി കാളകെട്ടി സ്വദേശി നമ്പർ സ്വ ന്തമാക്കിയത്. ഏഴുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാഞ്ഞിരപ്പള്ളി കാളകെട്ടി കപ്പിയാങ്കൽ വീട്ടിൽ അബ്രിനോ തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.ഇതിന് ചിലവഴിച്ച തുകയാകട്ടെ മൊത്തം അഞ്ച് ലക്ഷം രൂപ.29 കാരനായ അബ്രിനോയുടെ സ്വപ്നം ചെറി യ ഒരു നമ്പരായിരുന്നു.

അ നമ്പറിന് ആകെ കൊടുത്ത വിലയാണ് അഞ്ച് ലക്ഷത്തി അഞ്ഞൂറു രൂപ. നമ്പർ കെ.എൽ 34 F 1 എന്നത്. ഫാൻസി നമ്പരായ KL 34 F 1ന്റ അടിസ്ഥാന വില തന്നെ ഒരു ലക്ഷം രൂപയാണ്, ഒപ്പം ലേലതുക ആയ നാലുലക്ഷത്തി അഞ്ഞൂറും കൂടി ചേർന്നതോടെ യാണ് കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വില കൂടിയ നമ്പർ അബ്രിനോ സ്വന്തമാക്കിയ ത്.പൊൻകുന്നം സ്വദേശി പി.എസ് മോഹനൻ നായരുടെ ബെൻസുമായി അബ്രിനോ മൽസരിച്ചത് ഇൻഡ്യയിലെ ഓഫ് റോഡിലെ ഏറ്റവും നല്ല വാഹനമായ ഫോഴ്സിന്റെ ഗൂർഗ എക്സ്പ്ലോററുമായാണ്. വാശിയേറി ലേലത്തിനൊടുവിൽ നമ്പർ അബ്രിനോ സ്വന്തമാക്കുകയായിരുന്നു.കോട്ടയം അർ.ട്ടി.ഒ കെ.പ്രേമാനന്ദന്റെ നേതൃത്വത്തിലായിരുന്നു ലേല നടപടികൾ. റേസിംഗിനെ ഇഷ്ട്ടപ്പെടുന്ന, ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിൽ അടക്കം പങ്കെടുത്തി ട്ടുള്ള  അബ്രിനോ കാർ റേസിങ് ഫീൽഡിലെ ‘ഫോർമുല വൺ’ എന്നതിനെ ഓർമിപ്പിക്കു ന്ന ‘എഫ്–1’ സ്വന്തമാക്കണമെന്നുള്ള ഏഴുവർഷമായുള്ള കാത്തിരിപ്പിനാണ് വിരാമമായ തെന്നും നമ്പർ സ്വന്തമാക്കുന്നതിന് വേണ്ടി മാത്രമാണ് ഗൂർഖ സ്പോർട്സ് കാർ വാങ്ങിയതെന്നു പറയുന്നു.ദുബായിൽ അബ്രിനോസ് എന്ന പേരിൽ തുണി വ്യാപാരം നടത്തുന്ന ഇദ്ദേഹം എത്വിയോ സ് റാങ്കിൽ ഇന്ത്യയിൽ പതിനൊന്നമാണ്.‘സി–ബോസ്’ എന്നു വായിക്കുന്ന ഫാൻസി നമ്പ രായ ‘സി.8055’, കെഎൽ 34 ഇ–7,കെഎൽ 34  എ 007 എന്നി നമ്പരുകളിലുള്ള കാറുക ളും ദുബായിൽ കോട്ടൺ ബിസിനസ് നടത്തുന്ന അബ്രിനോയുടെ വീട്ടിലുണ്ട്.