മുണ്ടക്കയം: വളളിയാങ്കാവ് ക്ഷേത്രത്തിന് തീപിടിച്ചെന്ന് ഫയര്‍ ഫോഴ്‌സിന് വ്യാജ സന്ദേശം, ഇരു വാഹനങ്ങളുമായി സംഭവസ്ഥാലത്തെത്തിയപ്പോള്‍ സന്ദേശം വ്യാജമെന്ന് അറിഞ്ഞതോടെ പോലീസും സ്ഥലത്ത് എത്തി. ഏപ്രില്‍ ഫൂള്‍ പരിപാടി മുന്‍കൂര്‍ ഒരു ക്കിയതെന്ന വിവരം ലഭിച്ചതോടെ ഫയര്‍ഫോഴ്സും പോലീസും വട്ടം കറക്കിയ ആളിനാ യി തെരച്ചില്‍ തുടങ്ങി.ഇന്നലെയാണ് സംഭവം.വളളിയാങ്കാവു ക്ഷേത്രത്തിനു തീപിടിച്ചെന്നും ഫയര്‍ഫോഴ്‌സ് ഉടന്‍ എത്തണമെന്നുമായി രുന്നും രാവിലെ 9.15ന് ഫോണ്‍ സന്ദേശം എത്തി. പുറപ്പെടുവാന്‍ തുടങ്ങിയപ്പോള്‍ തീ കെടുത്തിയെന്നുള്ള സന്ദേശം വീണ്ടും എത്തി. 11.59 ന് തീകെട്ടില്ലായെന്നും ഉടന്‍ എത്തണ മെന്നും ക്ഷേത്രത്തിലെ കീഴ്ശാന്തി രമേശന്‍ എന്നാണ് പേരന്നും പരിചയപെടുത്തിയായി രുന്നു. ക്ഷേത്രത്തിനു തീപിടിച്ചത് കെടുത്താന്‍ മിനിട്ടുകള്‍ ബാക്കി വക്കാതെ രണ്ടു വാഹ നങ്ങളുമായി ലീഡിംഗ് ഫയര്‍മാന്‍ വി. കെ. പ്രസാദിന്റെ നേത്യത്വത്തില്‍ പത്തോളം ജീവനക്കാര്‍ വള്ളിയങ്കാവ് ക്ഷത്രത്തിലേക്ക് പുറപ്പെട്ടു.തകര്‍ന്ന റോഡിലൂടെ ക്ഷേത്രത്തിലെത്തിയെങ്കിലും തീപിടുത്തത്തിന്റെ യാതൊരു ലക്ഷ ണവും കണ്ടില്ല. ഇതോടെ ഫോണ്‍ സന്ദേശം നല്‍കിയ ആളുമായി വീണ്ടും ബന്ധപെട്ടെ ങ്കിലും തീപിടുത്തം സമീപ പ്രദേശമായ തെക്കേമലയിലാണന്നായിരുന്നു മറുപടി. തെക്കേ മലയിലേക്ക് എത്താമെന്നറിയിച്ചപ്പോള്‍ തീ കെടുത്തിയെന്നും വാഹനം കയറിവരാനാ വാത്ത സ്ഥലമാണന്നുമായിരുന്നു അജ്ഞാത ഇന്‍ഫോര്‍മറിന്റെ മറുപടി. സംഭവമറിഞ്ഞ് പെരുവന്താനം പോലീസും സ്ഥലത്തെത്തി ഇയാളുമായി ബന്ധപെടാന്‍ ശ്രമിച്ചെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്.കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണ് ഫയര്‍ ഫോഴ്‌സ്. ഇതിനിടെ വ്യാജ സന്ദേശം നല്‍കിയ ആളെ കണ്ടെത്താനായി പെരുവന്താനം പോലീസും ശ്രമം ആരംഭിച്ചു.