എരുമേലി :ലഹരിയുടെ ഉപയോഗവും വിപണനവും കാഞ്ഞിരപ്പള്ളി താലൂക്കിന്റെ മലയോര മേഖലകളിൽ പെരുകുന്നു. കഞ്ചാവ് മാഫിയ പടരുന്നതിനൊപ്പം വനപ്രദേശ ങ്ങളിൽ വ്യാജമദ്യ നിർമാണവും തകൃതിയായി നടക്കുന്നു.   തമിഴ്നാട്ടിൽ നിന്നു കഞ്ചാവുമാ യി എത്തിയ 200 പേരെയാണ് എക്സൈസ് സംഘം ജില്ലാ കവാടമായ മുണ്ടക്കയത്ത് നിന്ന് ഒരു വർഷത്തിനിടെ പിടികൂടിയത്. കഞ്ചാവ് റെയ്ഡിൽ പ്രതി കളെ കുടുക്കിയ എക്സൈസിന് ഇപ്പോൾ വ്യാജമദ്യ നിർമാതാക്കളാണ് തലവേദന.  വരും ദിവസങ്ങളി ൽ എക്സൈസും പൊലീസും പരിശോധന കർശനമാക്കും.

മുളയിലേ നുള്ളി എക്സൈസ്

ഓണക്കച്ചവടം ലക്ഷ്യമിട്ട് ചാരായം വിപണിയിലിറക്കാനുള്ള കിഴക്കൻ മേഖലയിലെ വാറ്റു ചാരായ ലോബിയുടെ നീക്കം എക്സൈസ് വിഭാഗം ഭാഗികമായി തകർത്തു. ചെന്നാപാറ, കൊമ്പുകുത്തി, കുഴിമാവ് ടോപ്പ് എന്നിവിടങ്ങളിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 240 ലീറ്റർ കോടയും 20 ലീറ്റർ വാറ്റു ചാരാ യവും വാറ്റ് ഉപകര ണങ്ങളും പിടിച്ചെടുത്തു.

വനത്തിനുള്ളിലെ വാറ്റു കേന്ദ്രത്തിൽ ഇവ രഹസ്യമായി സൂക്ഷിച്ച സ്ഥലത്താണ് റെയ്ഡ് നടത്തിയത്. പ്രതികളെ കണ്ടെത്താനായില്ല. വനത്തിനുള്ളിൽ നിർമിക്കുന്ന ചാരായം തദ്ദേശീയർക്കു പുറമേ പട്ടണങ്ങളിലും എത്തിക്കുന്നുണ്ട്. വൻ തുകയ്ക്ക് ഇവ വാങ്ങുവാനും ആളുകളുണ്ട്. ചെന്നാപാറ പ്രദേശത്ത് നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ എസ്.മധു, പ്രിവന്റീവ് ഓഫിസർമാരായ പി.ടി. ബന്യാം, കെ.അരുൺ, എൻ.വിനോദ്, ശ്രീലേഷ്, ഹാംലെറ്റ്, പി.ആർ. രതീഷ്, കെ.എസ്. രതീഷ് എന്നിവർ നേതൃത്വം നൽകി. 

റെയ്ഡ് വിവരം കൈമാറാൻ വൻ സംഘം 

മുണ്ടക്കയം∙ വനങ്ങളാൽ ചുറ്റപ്പെട്ട മലയോരമേഖലയിൽ ഒരു കാലത്ത് വനാതിർത്തി ഗ്രാമങ്ങളിലെല്ലാം വാറ്റുചാരായത്തിന്റെ ഗന്ധമുണ്ടായിരുന്നു. എന്നാൽ നാട്ടിൽ സ്ത്രീകൾ അടക്കമുള്ളവരുടെ ജനകീയ സമരങ്ങളും എക്സൈസിന്റെയും പൊലീസി ന്റെയും പരിശോധനകളും വാറ്റു കേന്ദ്രങ്ങളെ നിർജീവമാക്കി. ഇതോടെ ഗ്രാമങ്ങളി ലെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടിരുന്നു. എന്നാൽ വീണ്ടും വാറ്റ് സജീവമായതോടെ മലയോര ഗ്രാമങ്ങളിലെ ക്രമസമാധാന നിലയെ കാര്യമായി ബാധി ക്കുമോ എന്നാണ് പേടി.

അതിർത്തി ഗ്രാമങ്ങളിൽ വനപ്രദേശത്താണ് വാറ്റു സംഘങ്ങളുടെ കേന്ദ്രം. ഇതിനോട് അനുബന്ധിച്ചുള്ള പ്രധാന കവലകളിലെല്ലാം ഇവരുടെ ആളുകൾ സദാസമയവും ജാഗരൂഗരായിരിക്കും. പൊലീസ്, എക്സൈസ് അങ്ങനെ പരിചയമില്ലാത്ത ആര് ഇൗ പ്രദേശങ്ങളിലേക്ക് കടന്നാലും അപ്പോൾ തന്നെ വിവരം കൈമാറും. അതുകൊണ്ടു തന്നെ റെയ്ഡ് നടത്തുന്ന എക്സൈസ് സംഘത്തിന് പ്രതികളെ പിടികിട്ടാറില്ല. വ്യാജ മായി ഉണ്ടാക്കുന്ന ഇത്തരം മദ്യം കഴിച്ചാൽ വൻ ദുരന്തങ്ങൾക്കു തന്നെ സാധ്യതയു ണ്ട്.