നാ​ട്ടി​ലെ സ​ൽ​ക്കാ​ര​ങ്ങ​ളി​ൽ മി​നു​ങ്ങാ​ൻ നാ​ട​ൻ​വാ​റ്റ് ; ആ​വ​ശ്യ​ക്കാ​ർ​ക്ക് ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച്  നിർമിച്ചു നൽകിയിരുന്ന  വിശ്വന്‍നെ എ​ക്സൈ​സ് കുടുക്കി;പുറത്തു കടക്കാ നാവാതെ കാത്തിരുന്ന് കുടുക്കിയ എ​ക്സൈ​സ് തന്ത്രമിങ്ങനെ..

എരുമേലി എക്‌സൈസ് റേഞ്ച് ഓഫീസിന്റെ പരിധിയില്‍ ഉള്ള എലി വാലിക്കര ഈസ്റ്റിലെ പൂവത്തുശ്ശേരില്‍ വിശ്വന്‍ വീട്ടില്‍ നിന്നും 5- ലിറ്റര്‍ ചാരായവും 74- ലിറ്റര്‍ കോടയും ചാരായം വാറ്റുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും എരുമേലി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനു. ജെ.എസ്- ന്റെ നേതൃത്വത്തില്‍ പിടികൂടി. ശബരിമല മണ്ഡലകാല മകര വിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് വില്‍പ്പനയ്ക്കായി നിര്‍മ്മിച്ച ചാ രായമാണ് പിടികൂടിയത്.

എലിവാലിക്കര പ്രദേശത്ത് ചാരായം വാറ്റ് നടക്കുന്നതായ വിവരം ല ഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആഴ്ച്ചകളോളം രഹസ്യനിരീക്ഷണം ന ടത്തിയതിന്റെ ഫലമായാണ് ഈ കേസ് കണ്ടെടുക്കാന്‍ സാധിച്ചത്.എ ക്‌സൈസ് പാര്‍ട്ടി ചെല്ലുമ്പോള്‍ വീടിനകത്ത് ചാരായം വാറ്റി ഉല്‍പാദി പ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. റെയ്ഡില്‍ സിവില്‍ എ ക്‌സൈസ് ഓഫീസര്‍മാരായ രതീഷ്.കെ.എസ്,രതീഷ്.പി.ആര്‍,ഷിനോ.പി. എസ്, ശ്രീലേഷ്.വി.എസ്, പ്രിവന്റീവ് ഓഫീസര്‍മാരായ അരുണ്‍.എം, ബെനിയാം.പി.ടി എന്നിവര്‍ പങ്കെടുത്തു.

ശബരിമല മണ്ഡലകാല മകരവിളക്ക് സീസണ്‍ പ്രമാണിച്ച് അനധികൃത മദ്യവില്‍പ്പനയും ചാരായം വാറ്റും കണ്ടുപിടിക്കുന്നതിന് വേണ്ടി എക്‌ സൈസ് വകുപ്പ് കൂടുതല്‍ പരിശോധനകള്‍ തുടര്‍ന്നും നടത്തുന്നതാണ്. അനധികൃത മദ്യ- മയക്കുമരുന്ന് കുറ്റക്യത്യങ്ങള്‍ സംബന്ധിച്ച വിവര ങ്ങള്‍ താഴെ പറയുന്ന ഫോണ്‍നമ്പരില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാ വുന്നഥാണ്.

LEAVE A REPLY