കാഞ്ഞിരപ്പള്ളി: പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന രീതിയായിരുന്നു കെ. എസ്.ആർ.ടി.സിയിൽ ഉണ്ടായിരുന്നത്, ഇതിനെതിരെ നടപടി സ്വീകരിച്ചതോടെ വരുമാനത്തിൽ മാറ്റമുണ്ടായതായി കെ.എസ്.ആർ.ടി. സി മാനേജിംങ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി. പൂഞ്ഞാർ നിയോജക ണ്ഡലത്തിൽ നടത്തിയ എം.എൽ.എ എക്‌സലൻസി അവാർഡ് ദാന ചട ങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആർ.ടി.സിൽ ശാരീരിക ക്ഷമതയില്ലാത്ത ആറായിരത്തോളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പണിയെടുക്കാതെ ശമ്പളം വീതി ച്ചെടുക്കുന്ന സ്ഥിതിയിൽ മാറ്റം വരുത്തുന്നതിനായി തീരുമാനം എടുത്ത തോടെ വലിയ മാറ്റമാണ് ഉണ്ടായത്. ആവശ്യമുള്ള റൂട്ടുകളിലും സമയ ത്തും വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിയുന്നില്ല. ജീവനക്കാരില്ലാത്ത തിനാൽ ദിവസേന മുന്നൂറിലധികം സർവ്വീസുകളാണ് മുടങ്ങുന്നത്. ഈ സ്ഥിതിയ്ക്ക് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.എം.എൽ.എ നൽകുന്ന ഈ അവാർഡ് മേഖലയിലെ വിദ്യാർഥികൽക്ക് വലിയ പ്രോത്സാഹനം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പി.സി. ജോർജ്ജ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി യ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്കും, നിയോജക മണ്ഡലത്തിന്റെ പുറത്തുള്ള സ്‌കൂളുകളിൽ പഠിച്ച നിയോജകമണ്ഡലം സ്വദേശികളുമായിട്ടുള്ള കുട്ടികൾക്കുമാണ് എം.എൽ.എ. ഏർപ്പെടുത്തി യ അവാർഡ് നൽകിയത്.ഫാ. ഡാർവിൻ വാലുവണ്ണേൽ, സാബു സാമികൾ, അൽഹാഫിള് അർഷാ ദ് അൽഖാസിനി, ലിസി സെബാസ്റ്റ്യൻ, വി.കെ കബീർ, ബൾക്കീസ് നവാ സ്, ആർ പ്രംജി, ഷോൺ ജോർജ്, ആന്റണി മാർട്ടിൻ, റിജോ വാളാന്തറ, പഞ്ചായത്ത് പ്രസിഡന്റ്മാർ, പഞ്ചായത്തംഗങ്ങൾ രാഷ്ട്രീയ സാമുദായി ക നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറു ശതമാ നം കുട്ടികളും വിജയിച്ച ഗവ., എയ്ഡഡ് സ്‌കൂളുകൾക്കും പ്രത്യേക പുരസ്‌കാരം നൽകി. സർവ്വകലാശാല തലത്തിൽ വിവിധ പരീക്ഷകളി ലെ റാങ്ക് ജേതാക്കളെയും, കലാകായിക മേഖലകളി കഴിവ് തെളിയിച്ചവ രേയും ചടങ്ങിൽ ആദരിച്ചു. മെന്റലിസ്റ്റ് ഏന്തയാർ സ്വദേശി നിപിൻ നിരവത്തിന് പുരസ്‌കാരം നൽകി ആദരിച്ചു. തുടർന്ന് ഗാനസന്ധ്യയും
നടത്തി.