അന്നയുടെ കൊഞ്ചല്‍ ഇനി കേള്‍ക്കാനാകില്ല. വഴി നീളെ നാട്ടുകാരോട് കുശലം ചോദിച്ച് വരുന്ന എസ്‌തേര്‍അന്നമോള്‍ ഇനി ഇല്ല. ആ കുഞ്ഞിന്റെ പുഞ്ചിരി ഇനി കാണാനാകില്ല. കൊഞ്ചല്‍ കേള്‍ക്കാനാകില്ല.കളിയും ചിരിയുമില്ലാത്ത ലോകത്തേക്ക് എസ്‌തേര്‍ അന്ന യാത്രയായി. കുഞ്ഞ് പൂവിന്റെ നൈര്‍മല്യം മാത്രമുള്ള എസ്‌തേര്‍ നാട്ടുകാര്‍ക്ക് ഓര്‍മ്മ മാത്രമാവു ക യാണ്.

പുഞ്ചവയല്‍ ചതുപ്പിലെ കൊച്ചുപുരക്കല്‍ ജോമോന്റെയും മിനിയുടെയും മൂന്ന് മക്ക ളില്‍ രണ്ടാമത്തെ കുട്ടിയാണ് നാലരവയസുള്ള എസ്‌തേര്‍ അന്ന. മുണ്ടക്കയം സിഎം എസ് സ്‌കൂളി ലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായിരുന്നു എസ്‌തേര്‍.സ്‌കൂളിലെ അധ്യാ പികര്‍ക്കും എ സ്‌തേറിന് കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണ് നിറയുകയാണ്.അന്നയുടെ നിര്‍ ബന്ധത്തിന് വഴ ങ്ങിയാണ് ജോമോന്‍ ഉണ്ണീശോ കളരിയില്‍ അന്നയെ ചേര്‍ത്തത്.എല്ലാ ഞായറാഴ്ച്ചകളി ലും വേദപാഠ ക്ലാസിന് പൊയ്‌ക്കൊണ്ടിരുന്ന അന്നയെയും മറ്റും യാ തൊരു പ്രതിഫല വും പറ്റാതെ വീട്ടില്‍ എത്തിച്ചിരുന്നത് ജോസ് കുട്ടിയാണ്.ജോസ് കുട്ടി യുടെ കുഞ്ഞും ഇവരൊടൊപ്പമുണ്ടായിരുന്നു.അന്നയുടെ വീട്ടിലേക്ക് അല്‍പ്പ ദൂരം മാത്ര മാണുണ്ടായി രുന്നത്.

ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മുണ്ടക്കയം പുഞ്ചവയലിലുണ്ടായ അപകടത്തിലാണ് എസ്‌തേ ര്‍ യാത്രയായത്.അപകടമുണ്ടായ ഉടന്‍ തന്നെ അപകട സ്ഥലത്തിന്റെ ഉടമസ്ഥനും കാ ഞ്ഞിരപ്പളളിയിലെ പി.ഡബ്യു.ഡിയിലെ ഉദ്യോഗസ്ഥനുമായ ലവന്‍ പി കരണും സുഹ്യ ത്തുക്കളും അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും എസ്തിന്റെ ജീവന്‍ ദൈവ സന്നിദിയില്‍ എത്തിയിയിരുന്നു.എസ്‌തേറിന്റെ മരണത്തെ തുടര്‍ന്ന് തിങ്കളാഴ്ച്ച സി.എം.എസ് സ്‌കൂളിന് അവധിയാണ്.എസ് തേര്‍ അന്നയുടെ സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് പുഞ്ചവയല്‍ സെന്റ് സെബാസ്റ്റനോസ് പള്ളി സെമിത്തേരിയില്‍ നടക്കും..