പൊന്‍കുന്നം : അമ്പരപ്പു വിട്ടുമാറാതെ മാതാവ് ലിസ. ഒന്നും അറിയാതെ മോണകാട്ടി ചിരിച്ചു രണ്ടു വയസ്സുകാരന്‍ ലിമോണ്‍. ‘എങ്ങനെ ചാടിയെന്നറിയില്ല. മോന്‍ വെള്ള ത്തില്‍ മുങ്ങിത്താഴുന്നതു കണ്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല’ എന്നു ചിറക്കടവ് പൈനുങ്കല്‍പടി അറയ്ക്കത്താഴത്ത് ജിനോ ജോണിന്റെ ഭാര്യ ലിസ (24) മൂന്നു മക്കളെയും ചേര്‍ത്തുപിടിച്ചു പറയുമ്പോള്‍ മുഖത്തെ അമ്പരപ്പ് ഇതേവരെ മാറിയിട്ടില്ല.

വെള്ളത്തില്‍ പരിചയമില്ലാത്ത തനിക്കിതു സാധിച്ചത് എല്ലാം ദൈവകൃപയാണെന്നാ ണു ലിസ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയാണ് ജിനോ ജോണി ന്റെ  ഇരട്ടക്കുട്ടികളില്‍ ഒരാളായ ലിമോണ്‍ കിണറ്റില്‍ അകപ്പെട്ടത്. ലിസ പറയുന്നതി ങ്ങനെ: പുറത്തേക്ക് ഇറങ്ങാനായി വാതില്‍ തുറന്നതാണ്. എന്നാല്‍, ടിവി നിര്‍ത്തിയി ട്ട് ഇറങ്ങാനായി വീണ്ടും വീടിനകത്തേക്കു കയറി. ഈ സമയം വീടിനകത്തുണ്ടായി രുന്ന ലിമോണും ലിയോണും മൂത്തമകള്‍ ലിമയും പുറത്തിറങ്ങിയിരുന്നു.
ടിവി നിര്‍ത്തുന്നതിനിടയില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു പുറത്തെത്തിയപ്പോഴാണ് മകന്‍ ലിമോണ്‍ കിണറിന്റെ വലയിലൂടെ ഊര്‍ന്നുപോകുന്നതു കണ്ടത്. ഒന്നുറക്കെ കരയാന്‍പോലുമാകാതെ വിറങ്ങലിച്ചു നിന്നുപോയെങ്കിലും സമചിത്തത വീണ്ടെടു ത്തു രണ്ടുംകല്‍പിച്ചു കിണറ്റിലേക്കു ചാടുകയായിരുന്നു. ഏറെ പണിപ്പെട്ടാണു മകന്റെ കയ്യില്‍ പിടിക്കാനായത്. കിണറ്റില്‍ ഒന്നരയാള്‍ താഴ്ചയില്‍ കൂടുതല്‍ വെള്ളമുണ്ടായിരുന്നു. കയ്യില്‍ പിടിച്ച മകനെ ഉയര്‍ത്തി നിര്‍ത്താനായി പിന്നീടുള്ള ശ്രമം.

ഇതിനിടയില്‍ ആള്‍ക്കാര്‍ ഓടിയെത്തി കിണറ്റിലേക്കു കയര്‍ ഇട്ടുകൊടുത്തു. കയറില്‍ പിടിച്ചു മകനുമായി മുകളിലേക്കു കയറി വരുമ്പോഴാണ് ചിറക്കടവ് പെരുമ്പള്ളില്‍ അനില്‍കുമാര്‍ ഇറങ്ങി കുഞ്ഞിനെയും മാതാവിനെയും പുറത്തെത്തിച്ചത്. സംഭവം വിവരിക്കുമ്പോള്‍ മക്കള്‍ മൂവരെയും ആശ്ലേഷിച്ചു മതിവരാത്ത അവസ്ഥയിലാണു ലിസ. കിണറ്റില്‍ വീണ മകനെ രക്ഷിച്ചെടുത്ത ലിസ ജിനോ നാട്ടുകാര്‍ക്കിടയില്‍ താര മായിരിക്കുകയാണ്. എന്തായാലും, കിണറിനു ശക്തമായ ‘സുരക്ഷ’യൊരുക്കാനാണു വീട്ടുകാരുടെ തീരുമാനം.