എരുമേലി : പഴമയില്‍ ഇഴപിരിയാതെ തുടരുന്ന എരുമേലിയുടെ ഒരുമയും ഭക്തിയും ചരിത്രവും നിറഞ്ഞ ഉത്സവമായ ചന്ദനക്കുടത്തിനും പേട്ടതുളളലിനും ഒരുക്കങ്ങളായി. പത്തിന് ചന്ദനക്കുടാഘോഷവും പിറ്റേന്ന് ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് പേട്ടതുളളലും രാജ്യത്തിന് മതമൈത്രിയുടെ മാതൃക കാഴ്ചയായി നടക്കും. വിപുലമായ ക്രമീകരണങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. ശ്രീ അയ്യപ്പന്‍ മഹിഷിയെ വധിച്ച് എരുമേലി യില്‍ സമാധാനം പുനഃസ്ഥാപിച്ചതിന്റ്റെ നന്‍മയുടെ വിജയസ്മരണയായാണ് പേട്ടതുളള ല്‍.

ശബരിമലയിലേക്കെത്തുന്ന ഭക്തര്‍ക്ക് മതവ്യത്യാസമില്ലാതെ അഭയമാകുന്ന നൈനാര്‍ മസ്ജിദില്‍ ഐക്യദാര്‍ഡ്യം പകര്‍ന്ന് ജമാഅത്ത് കമ്മറ്റി നടത്തുന്നതാണ് ചന്ദനക്കു ടാഘോഷം. പതിവിന് വിരുദ്ധമായി ചന്ദനക്കുടാഘോഷത്തിന് മുന്‍പ് മാലിസ നേര്‍ച്ച ഘോഷയാത്രയില്ലെന്ന് ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് അഞ്ചിന് വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് ചന്ദനക്കുട റാലി ഫ്‌ലാഗ് ഓഫ് ചെയ്യും. ജമാഅത്ത് പ്രസിഡന്റ്റ് പി എ ഇര്‍ഷാദ് അധ്യക്ഷത വഹിക്കും. ഭാരവാഹികള്‍ റാലിക്ക് നേതൃത്വം നല്‍കും. ചെണ്ടമെളം, ശിങ്കാരി മേളം, കൊട്ടക്കാവടി, അമ്മങ്കുടം, പമ്പമേളം, മയിലാട്ടം, വാഹനത്തില്‍ മാപ്പിള സംഗീത മേള തുടങ്ങിയവ റാലിയിലുണ്ടാകും.

പൊതുസമ്മേളനത്തിന് ശേഷം റാലി പേട്ടക്കവല, ചരള ചുറ്റി കൊച്ചമ്പലത്തിലും വലിയ മ്പലത്തിലുമെത്തും. പേട്ടക്കവലയില്‍ ജില്ലാ ഭരണകൂടവും പോലിസും പഞ്ചായത്തും വ്യാപാരി സംഘടനകളും സ്വീകരണം നല്‍കും. ആരോഗ്യ വകുപ്പ്, കെഎസ്ആര്‍ടിസി, എക്‌സൈസ് , വിവിധ സംഘടനകള്‍, ഡ്രൈവേഴ്‌സ് യൂണിയനുകള്‍ എന്നിവയുടെ സ്വീകരണം തുടര്‍ന്നുണ്ടാകും. വലിയമ്പല കവാടത്തില്‍ ദേവസ്വം പ്രതിനിധികളും ഹൈന്ദവ സംഘടനാ ഭാരവാഹികളും സ്വീകരിക്കും. പൊതുസമ്മേളന ത്തിന് മുമ്പ് അമ്പലപ്പുഴ സംഘവും ജമാഅത്തും തമ്മിലുളള പതിവ് സൗഹൃദസംഗമം നടക്കും.

തുടര്‍ന്ന് സമ്മേളനം മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ആന്റ്റോ ആന്റ്റണി എംപി, പി സി ജോര്‍ജ് എംഎല്‍എ, വി എന്‍ വാസവന്‍, ദേവസ്വം പ്രസിഡന്റ്റ് പത്മകുമാര്‍, അംഗങ്ങളായ കെ രാഘവന്‍, ശങ്കര്‍ദാസ്, കളക്ടര്‍ ബി എസ് തിരുമേനി, എസ്പി മാരായ മുഹമ്മദ് റെഫീഖ്, വി അജിത്, വഖഫ് ബോര്‍ഡ് ഓഫിസര്‍ എം കെ സാദിഖ്, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, ബ്ലോക്ക് പ്രസിഡന്റ്റ് ആശാ ജോയി, അംഗം പി കെ അബ്ദുല്‍ കെരിം, പഞ്ചായത്ത് പ്രസിഡന്റ്റ് റ്റി എസ് കൃഷ്ണകുമാര്‍, അംഗങ്ങളായ കെ ആര്‍ അജേഷ്, ഫാരിസ ജമാല്‍, എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ്റ് ശ്രീകുമാര്‍, എന്‍എസ്എസ് കരയോഗം പ്രസിഡന്റ്റ് അശോക് കുമാര്‍, കെവെഎംഎസ് പ്രസിഡന്റ്റ് ഗോപിനാഥപിളള, കെവിഎസ്എസ് ശാഖാ പ്രസിഡന്റ്റ് സത്യന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്റ് മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകിട്ട് ചന്ദനക്കുടാഘോഷ റാലി ആരംഭിക്കും.