എരുമേലി: ശബരിമലയാത്രയില്‍ അസൗകര്യങ്ങളും നിയന്ത്രണങ്ങളും കഠി നമായതോടെ തീര്‍ഥാടകരുടെ വരവില്‍ ഗണ്യമായ കുറവ്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നുദിവസമായി എരുമേലിയില്‍ കാര്യമായ തിര ക്കില്ല.സാധാരണ തീര്‍ഥാടനകാലങ്ങളില്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ അധി ക തിരക്കനുഭവപ്പെടുമായിരുന്നു. ഇക്കുറി വ്യത്യസ്തമായ കാഴ്ചയാണ് മണ്ഡലകാലാരംഭം മുതല്‍. മണ്ഡലകാലത്തിന് തുടക്കംതന്നെ അവധിദിനമാ യ ശനിയാഴ്ചയായിരുന്നു.വൃശ്ചികപ്പുലരിയില്‍ ദര്‍ശനം നടത്താന്‍ അനി യന്ത്രിതമായ തിരക്കനുഭവപ്പെടുന്ന കാഴ്ചയാണ്.ഇക്കുറി വ്യത്യസ്ഥമായ കാഴ്ചയാണ് ശബരിമലയുടെ കവാടമായ എരുമേലിയില്‍. ഇങ്ങനെയൊരു കാഴ്ച ആദ്യമെന്ന് നാട്ടുകാര്‍.

എരുമേലി ദേവസ്വത്തില്‍ അപ്പം അരവണ വില്‍പ്പനയിലും കാണിക്കയി ലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ട്. മണ്ഡലകാലത്ത് പിന്നിട്ട മൂന്നു ദിവസത്തെ വരുമാനം ദേവസ്വം ബോര്‍ഡ് തിട്ടപ്പെടുത്തി വ രുകയാണ്.വരുമാനം പകുതിയില്‍ താഴെ കുറഞ്ഞതായാണ് പ്രാഥമിക വി വരം. ലക്ഷക്കണക്കിന് രൂപ സ്ഥലവാടക കൊടുത്ത് കച്ചവടം ചെയ്യുന്നവ രും ആശങ്കയിലാണ്.തമിഴ്നാട്ടില്‍നിന്നുള്ള ഭക്തരാണ് ഇപ്പൊഴെത്തുന്നതി ല്‍ ഏറെയും. പോലീസിന്റെ കണക്കു പ്രകാരം എരുമേലിയില്‍നിന്ന് കാന നപാതവഴി 665 പേരാണ് യാത്രചെയ്തത്.

അഴുത കടവിലാണ് ഭക്തരില്‍നിന്ന് വിവരശേഖരണം നടത്തി പാസ് നല്കു ന്നത്. പാസില്ലാതെ എത്തിയ 260 തീര്‍ഥാടക വാഹനങ്ങള്‍ക്ക് എരുമേലി പോലീസ് സ്റ്റേഷനില്‍നിന്ന് പാസ് നല്കി.തിങ്കളാഴ്ച വൈകുന്നേരത്തോടെ തീര്‍ഥാടകരുടെ വരവില്‍ നേരിയ വര്‍ധനയുണ്ടായി.സുരക്ഷാ ക്രമീകരണ ങ്ങളുടെ ഭാഗമായി 645 പോലീസുകാരുണ്ട്. എങ്കിലും ഇതില്‍ 300 പേരെ ഡ്യൂട്ടിക്കിറക്കിയിട്ടില്ല.