സിപിഎം ഭരിക്കുന്ന എരുമേലി പഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നത രൂക്ഷം. സിപി എമ്മിനുള്ളിലാണ് എതിർപ്പും ഭിന്നതയും വീണ്ടും മറ നീക്കിയത്. മുക്കൂട്ടുതറ ലോക്കൽ കമ്മിറ്റിയുടെ വിമർശനങ്ങൾ ഭരണത്തിന്‍റെ തുടക്കത്തിൽ പ്രകടമായതാണെങ്കിലും ഏരി യ നേതൃത്വം ഇടപെട്ട് തീർപ്പാക്കിയിരുന്നു. ഇപ്പോൾ പ്രതിപക്ഷത്തെ ഒരു മെംബർക്കെതി രേ വന്ന പരാതിയിൽ ഭരണസമിതി നടപടികൾ സ്വീകരിക്കാത്തതാണ് ഭിന്നത രൂക്ഷമാ ക്കിയത്. വഴിവിളക്ക് ഒരാളുടെ വീട്ടിൽ സ്ഥാപിച്ചെന്നാണ് പ്രതിപക്ഷ മെംബർക്കെതിരേ പരാതി. ഒരു മാസമായിട്ടും പരാതിയിൽ നടപടിയുണ്ടായില്ല.
സമൂഹ മാധ്യമങ്ങളിലൂടെ മുക്കൂട്ടുതറ ലോക്കൽ കമ്മിറ്റി നേതാക്കൾ ഇത് ഉന്നയിച്ചതോ ടെയാണ് വിളക്ക് പഞ്ചായത്തിന്‍റെയാണോയെന്നറിയാൻ ഭരണസമിതിയുടെ ഭാഗത്തുനി ന്ന് അന്വേഷണമുണ്ടായത്. എന്നാൽ, വിളക്ക് പഞ്ചായത്തിന്‍റെ ആണെന്ന് ബോധ്യപ്പെട്ടിട്ടും തുടർ നടപടിയുണ്ടായില്ല. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ റൂഫിംഗ് ജോലികൾ നടത്താതെ ക രാറുകാരൻ ബിൽ മാറിയെന്ന് ആരോപണമുണ്ടായി. ഇക്കാര്യത്തിലും ഭരണസമിതി നി സംഗത പുലർത്തിയെന്ന് പറയുന്നു. ശബരിമല ഫണ്ടിൽ എരുമേലി തോടിന്‍റെ ശുചീകര ണത്തിന് ലഭിച്ച ഫണ്ട് ലാപ്സാക്കിയെന്നും പരാതി ഉയർന്നിരുന്നു. ടെൻഡർ ലഭിച്ച കരാറുകാരൻ തോട് ശുചീകരണം നടത്തിയില്ല. ഇത് മൂലം നാല് ലക്ഷം രൂപയുടെ ഫണ്ട് പാഴായി.

പഞ്ചായത്തിന്‍റെ പൊതു വായനശാല സംരക്ഷിക്കാൻ ഭരണസമിതി നടപടികൾ സ്വീകരി ച്ചില്ലെന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.സി. ജോർജ്കുട്ടി ആക്ഷേപം ഉന്നയിച്ചി രുന്നു. പഞ്ചായത്ത് ഓഫീസിലായിരുന്ന വായനശാല പ്രൈവറ്റ് ബസ് സ്റ്റാൻഡ് കെട്ടിടത്തി ലേക്ക് കഴിഞ്ഞയിടെയാണ് മാറ്റിയത്. പൊട്ടിപ്പൊളിഞ്ഞ തറയിലാണ് പുസ്തകങ്ങൾ സൂക്ഷിക്കുന്നത്. സംരക്ഷണം ഇല്ലാതെ പുസ്തകങ്ങൾ നശിക്കുകയാണെന്നും ഭരണസമി തിയിലെ ചിലർ അക്ഷര വിരോധികളാണെന്നും സിപിഎം നേതാവ് വിമർശിച്ചിരുന്നു. ഭരണത്തിൽ മാറ്റമുണ്ടാകണമെന്ന് പാർട്ടിയിൽ വൈകാതെ ആവശ്യം ഉയരുമെന്നാ ണ് സൂചനകൾ. അതേസമയം ഭരണസമിതി പ്രതികരിക്കാൻ തയാറായിട്ടില്ല. എരുമേലി ലോക്കൽ കമ്മിറ്റിയും വിമർശനങ്ങളോട് പ്രതികരിച്ചിട്ടില്ല.