എരുമേലി മുട്ടപ്പള്ളി നാൽപത് ഏക്കറിൽ സ്വകാര്യ പുരയിടത്തിൽ ആരുമറിയാതെ അതിഥിത്തൊഴിലാളികൾ കോൺക്രീറ്റ് കുറ്റിനാട്ടി, കാരണമറിയാതെ വസ്തു ഉടമ നട്ടം തിരിയുന്നു. വള്ളിയാന്തടം വി.കെ. തങ്കപ്പന്റെ റബർ തോട്ടത്തിലാണു 3 അതിഥി ത്തൊ ഴിലാളികൾ എത്തി തോട്ടത്തിന്റെ നടുക്ക് കോൺക്രീറ്റ് കുറ്റി സ്ഥാപിച്ചത്. ഈ സമയം തങ്കപ്പനും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു. ഇന്നലെ തിരിച്ചുവന്നപ്പോഴാണു കോൺക്രീറ്റ് കുറ്റി സ്ഥാപിച്ചത് കാണുന്നത്.
നാട്ടിൽ അന്വേഷിച്ചപ്പോഴാണ് കോൺക്രീറ്റ് സാമഗ്രികളുമായി അതിഥിത്തൊഴിലാ ളി കൾ ഇവിടേക്ക് വന്നതായി അറിഞ്ഞത്.മറ്റൊരു സ്ഥലത്തും ഇത്തരത്തിൽ കുറ്റികൾ സ്ഥാപിച്ചിട്ടില്ലെന്നു നാട്ടുകാരും പറഞ്ഞു. പഞ്ചായത്തിലും പൊതുമരാമത്ത് വിഭാഗ ത്തിലും റവന്യു വകുപ്പിലും അന്വേഷിച്ചെങ്കിലും ഇത്തരത്തിൽ കുറ്റി സ്ഥാപിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അറിയിച്ചു. ഇതോടെ അന്വേഷണം ആവശ്യ പ്പെട്ട് തങ്കപ്പൻ പൊലീസിൽ പരാതി നൽകി.