നിലവിൽ അഞ്ചുകോടി രൂപ അനുവദിച്ച് ബിഎംആൻറ്റ്ബിസി നിലവാരത്തിൽ റീ ടാ റിങ് പ്രവർത്തികൾ പുരോഗമിച്ചുവരുന്ന കൊരട്ടി- ഓരുങ്കൽതടം – കരിമ്പിൻതോട് റോഡ് എരുമേലി ബൈപ്പാസ് ആയി വികസിപ്പിക്കുമെന്നും, നിർദിഷ്ട  ശബരി ഗ്രീൻ ഫീൽഡ് എയർപോർട്ടിലേക്കുള്ള പ്രധാന പാതയായും ഉപയുക്തമാക്കുമെന്ന്  സെബാ സ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.  ശബരിമല തീർത്ഥാടന കാലത്തും മറ്റും എരുമേലി ടൗണിൽ അഭൂതപൂർവ്വമായ ജന തിരക്കാണ് അനുഭവപ്പെടുക. കൊച്ചമ്പലം മുതൽ വലിയമ്പലം  വരെയുള്ള ടൗൺ ഭാഗം പേട്ടകെട്ട് പാതയാണന്നുള്ളതും, കൊച്ച മ്പലത്തിൽ നിന്നും അയ്യപ്പഭക്തർ വാവര് പള്ളിയിലേക്ക് പ്രവേശിക്കുന്നത് പ്രധാന മൂ ന്ന് റോഡുകൾ സന്ധിക്കുന്ന സെൻട്രൽ ജംഗ്ഷനിൽ റോഡ് മുറിച്ചു കടന്ന് ആണെന്നു ള്ളതും കാലങ്ങളായി വലിയ ഗതാഗത സ്തംഭനത്തിന് ഇടയാക്കുന്നുണ്ട്.
കൂടാതെ പരമ്പരാഗത പാതയിലൂടെ അയ്യപ്പ ദർശനത്തിന് പോകുന്ന ഭക്തജനങ്ങൾ എ രുമേലി- മുണ്ടക്കയം റൂട്ടിലൂടെ കാൽനടയായി സഞ്ചരിക്കുന്നതും വാഹന ഗതാഗത തി zരക്ക് വർദ്ധിപ്പിക്കുന്നുണ്ട്.  ഈ സാഹചര്യങ്ങളെല്ലാം മുൻനിർത്തി എരുമേലിക്ക് ഒരു ബൈപ്പാസ് അനിവാര്യമാണ്.  ഇതിന് ഏറ്റവും അനുയോജ്യമാണ് എരുമേലി ടൗ ണിന് മുൻപ് തന്നെ കാഞ്ഞിരപ്പള്ളി -എരുമേലി റോഡിൽ നിന്നും ആരംഭിച്ച്, ടൗൺ കടന്ന്  കരിമ്പിൻ തോട്ടിൽ എത്തിച്ചേരുന്ന കൊരട്ടി- ഓരുങ്കൽതടം-കരിമ്പിൻ തോട് റോഡ്.  ഈ റോഡ് എരുമേലി ടൗൺ ഭാഗത്ത് കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപം വലിയമ്പലത്തിന് പിന്നിലൂടെ കടന്നു പോകുന്നതിനാൽ എരുമേലി ടൗണിൽ നിന്നും  കൊരട്ടി-കരിമ്പിൻതോട് റോഡിലേക്ക് പ്രവേശിക്കുന്നതിനും കഴിയും. തെക്കോട്ട് റാന്നി, പത്തനംതിട്ട,കൊട്ടാരക്കര,കോന്നി ,പുനലൂർ, തിരുവനന്തപുരം തുടങ്ങിയ എല്ലാ പ്രദേശത്തേക്കുമുള്ള ദീർഘ ദൂരെ  യാത്രക്കാർക്ക് എരുമേലി ടൗൺ ഒഴിവാക്കി സഞ്ചരിക്കുന്നതിന് ഈ റോഡ് ഏറ്റവും അനുയോജ്യമാണ്.
ശബരിമല തീർത്ഥാടനകാലത്തും,  ഭാവിയിൽ നിർദ്ദിഷ്ട   എരുമേലി ശബരി എയർ പോർട്ട് യാഥാർത്ഥ്യമാകുന്ന മുറയ്ക്കും,എരുമേലി ടൗൺഷിപ്പിലെ  വാഹന ഗതാഗത ക്കുരുക്ക്   കുറയ്ക്കുന്നതിന് ഏറെ സഹായകരമാകുന്ന ഈ റോഡ് എരുമേലി ബൈ പ്പാസ് ആയി പ്രഖ്യാപിച്ച് പുനർനാമകരണം ചെയ്തും കൂടുതൽ മികച്ച സൗകര്യങ്ങൾ ഒരുക്കിയും ജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊതുമ രാമത്ത് വകുപ്പ്  മന്ത്രി അഡ്വ.  പി എ മുഹമ്മദ് റിയാസിന് കത്ത് നൽകിയതായും എം എൽഎ കൂട്ടി ചേർത്തു.  നിലവിൽ അഞ്ചുകോടി രൂപ അനുവദിച്ചിട്ടുള്ളത് വിനിയോ ഗിച്ച് ഓട നിർമ്മാണം,  കലുങ്ക് നിർമ്മാണം, സംരക്ഷണഭിത്തികൾ ,  സുരക്ഷിതത്വ ക്രമീകരണങ്ങൾ ബിഎം ആൻഡ് ബിസി റീടാറിങ് എന്നീ പ്രവർത്തികൾ നടന്നുവരി കയാണ്.  ആറുമാസത്തിനുള്ളിൽ പ്രവർത്തികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്ത് റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.