എരുമേലി : ശബരിമലയിൽ വിശ്വാസ ആചാരങ്ങൾ സർക്കാരും ദേവസ്വം ബോർഡും അവഹേളിക്കുകയാണെന്നെരോപിച്ച് എരുമേലി വലിയമ്പല ക്ഷേത്ര കാണിക്കവഞ്ചിയിൽ പണത്തിനു പകരം സ്വാമി ശരണം കുറിപ്പുകൾ എഴുതിയിട്ട് വിശ്വാസികൾ പ്രതിഷേധിച്ചു. ഇനി ദേവസ്വം ബോർഡിൻറെ ചുമതലയിലുള്ള ക്ഷേത്രങ്ങളിൽ വഴിപാടും കാണിക്കയും ഭക്തരാരും നൽകരുതെന്ന് ഉത്ഘാടനം നിർവഹിച്ചു സംസാരിച്ച ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. നൂറ് കണക്കിന് വിശ്വാസികൾ പ്രതിഷേധ ശരണ കുറിപ്പുകൾ കാണിക്കവഞ്ചിയിൽ നിക്ഷേപിച്ച് സമരത്തിൽ പങ്കെടുത്തു.