എലിക്കുളം:നെല്‍ക്കൃഷിയും കൊയ്ത്തുപാട്ടും ജലസമൃദ്ധിയും തിരിച്ചുപിടിക്കാന്‍ എ ലിക്കുളം ഗ്രാമപഞ്ചായത്ത്.അന്യംനില്‍ക്കാനൊരുങ്ങിയ നെല്‍ക്കൃഷിയ്ക്ക് പുനര്‍ജന്മം നല്‍കിയത് ഹരിതകേരളം മിഷന്റെ ആഹ്വാനപ്രകാരം ഗ്രാമപഞ്ചായത്തും കൃഷിഭവ നും മുന്‍കൈയെടുത്തു നടത്തിയ പ്രവര്‍ത്തനങ്ങളാണ്.ജനപ്രതിനിധികളുടെ നേതൃത്വ ത്തില്‍ കര്‍ഷകരെ ബോധവത്കരിക്കുകയായിരുന്നു ആദ്യപടി.തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്‍ക്കൃഷിവികസനത്തിന് പ്രോജക്ടും പാ സ്സാക്കി.

മുന്‍വര്‍ഷങ്ങളില്‍ നാമമാത്രമായിരുന്ന കാപ്പുകയം – കാരക്കുളം പാടശേഖരണങ്ങളി ലായി സ്വമനസ്സാലെ ഇരുപതോളം ഏക്കറിലാണ് നെല്‍ക്കൃഷി സാധ്യമാക്കിയത്.ജല വിഭവവകുപ്പിന്റെ സഹായത്തോടെ ചിറകള്‍ സ്ഥാപിച്ച് ജലസുഭിക്ഷ ഉറപ്പുവരുത്താ നൊരുങ്ങുകയാണ് ഗ്രാമപഞ്ചായത്ത്. കുളയട്ടകള്‍ വിളയാടിയിരുന്ന പാടശേഖരങ്ങള്‍ കര്‍ഷകര്‍ വളരെ ബദ്ധപ്പെട്ടാണ് കൃഷിയിടമാക്കിയത്.അത്യുല്പാദനശേഷിയുള്ള ഉമ, ജ്യോതി ഇനങ്ങളില്‍പെട്ട നെല്ലാണ് ഫെബ്രുവരി അവസാനവാരം കൊയ്ത്തിന് തയ്യാറാ യിട്ടുള്ളത്. പ്രാദേശിക തനിമ ഉറപ്പാക്കുന്ന തരത്തില്‍ ”എലിക്കുളം റൈസ്” വിപണിയി ലിറക്കാനുള്ള സാധ്യതയാണ് കര്‍ഷകര്‍ പരിഗണിക്കുന്നത്.

മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിന് കുടുംബശ്രീ, ഇതര കര്‍ഷക ഗ്രൂപ്പുകള്‍, കൃഷിവകുപ്പ് എന്നിവയുടെ സഹകരണം ഉറപ്പാക്കും.ഇതിന് മുന്നോടിയായി കാപ്പുക യം – കാരക്കുളം നെല്‍ഉത്പാദക സംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകയോഗം 7 ന് 3 മണിയ്ക്ക് കാരക്കുളം മണ്ഡപത്തില്‍ ജസ്സിന്‍ ജോര്‍ജ്ജിന്റെ വസതിയില്‍ ചേരും.എലി ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി ഉത്ഘാടനം ചെയ്യും. ഗ്രാ മപഞ്ചായത്ത് വൈസ്പ്രസിഡന്റ് മാത്യു ആനിത്തോട്ടം അദ്ധ്യക്ഷത വഹിക്കും.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാത്യൂസ് പെരുമനങ്ങാട്, കൃഷി ആഫീസര്‍ നിസ്സ ലത്തീഫ്, അസിസ്റ്റന്റ് കൃഷി ആഫീസര്‍മാരായ എം. റെജിമോന്‍,എ.ജെ. അലക്‌സ്‌ റോയ്,ഫെയ്‌സ് പ്രസിഡന്റ് എസ്. ഷാജി,കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.