പനമറ്റം ക്ഷേത്രത്തിൽ രാവിലെ നടന്ന ശ്രീബലി എഴുന്നള്ളത്തിനു ശേഷം മതിലിനകത്ത് ആനയുടെ നെറ്റിപ്പട്ടം അഴിക്കുന്നതിനിടെ പാട്ടക്കാരനായ ഉടമയെ തട്ടി താഴെയിട്ടു ആന കുത്തിയെങ്കിലും ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു.

സിനിമാതാരം ബാബു നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള കഞ്ഞിരക്കാട്ട് ശേഖരനാണ് പനമറ്റത്ത് ഇടഞ്ഞത്. വർഷങ്ങളായി ഈ ആനയെ പാട്ടത്തിനു എടുത്തിരുന്ന എലിക്കു ളം മുണ്ടയ്ക്കൽ അനി എന്ന ശ്രീജേഷിനെയാണ് ആന തട്ടിയിട്ട് കുത്തിയത്. കൊമ്പിന്റെ ഇടയിൽ പെട്ട അനി അത്ഭുതകരമായി രക്ഷപ്പെട്ടു.

ആനയിടഞ്ഞ സംഭവത്തെ തുടർന്ന് ആളുകളുടെ ബാഹുല്യം മൂലം ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമം പൊൻകുന്നം സി.ഐ തടഞ്ഞിരിക്കുകയാണ്.