അയോഗ്യരില്‍ ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗം അനിയന്‍ എരുമേലിയും : എരുമേലിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത് 24 പേരെ

എരുമേലി : തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ട് ചെലവ്കണക്ക് സമര്‍പ്പിക്കാതെ അയോഗ്യ രായത് എരുമേലിയില്‍ നിരവധി പേര്‍. ഇവരില്‍ പ്രമുഖന്‍മാരും അപരനും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും സ്വതന്ത്രന്‍മാരുമുള്‍പ്പെടുന്നു. പ്രമുഖരില്‍ ഒരാള്‍ ബിജെപി ജില്ലാ കമ്മറ്റിയംഗമായ പ്രഭാകരന്‍ നായര്‍ എന്ന അനിയന്‍ എരുമേലിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുളള അനിയന്‍ എരുമേലി അയോഗ്യനായത് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എരുമേലി ബ്ലോക്ക് ഡിവിഷനില്‍ മത്സരിച്ചതി ന്റ്റെ ചെലവ് കണക്ക് സമര്‍പ്പിക്കാതിരുന്നതിനാലാണ്.

അനിയന്‍ ഉള്‍പ്പടെ എരുമേലിയില്‍ അയോഗ്യരായവര്‍ക്കൊന്നും ഇനി അഞ്ച് വര്‍ഷ ത്തിനിടെ സ്ഥാനാര്‍ത്ഥിയാകാനാകില്ല. അയോഗ്യരുടെ പട്ടികയിലെ അപരന്‍ കിഴക്കേ ക്കര വാര്‍ഡിലെ രാജേന്ദ്രന്‍ നായരാണ്. ഇവിടെ ജയിച്ചത് യുഡിഎഫിലെ രാജപ്പന്‍ നായരാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ പഞ്ചായത്തംഗമായ രാജപ്പന്‍ നായര്‍ മുന്‍ മണ്ഡലം പ്രസിഡന്റ്റ് കൂടിയാണ്. അയോഗ്യരുടെ ലിസ്റ്റിലുളളവരുടെ പേരുകള്‍ വാര്‍ഡ് ക്രമത്തില്‍ താഴെ. ചേനപ്പാടി ബ്ലോക്ക് ഡിവിഷനില്‍ മത്സരിച്ച രാധാ ബാബു, ഹസീന, ചെറുവളളി എസ്റ്റേറ്റ് വാര്‍ഡില്‍ ജെയിംസ് മാത്യു, തങ്കന്‍, വി കെ നീതുമോള്‍, നേര്‍ച്ചപ്പാറ വാര്‍ഡില്‍ ഏലിയാമ്മ, കാരിശേരി വാര്‍ഡില്‍ സന്തോഷ്, ഇരുമ്പൂന്നിക്കര വാര്‍ഡില്‍ രാജമ്മ, തുമരംപാറ വാര്‍ഡില്‍ ഇന്ദിര, പമ്പാവാലി വാര്‍ഡില്‍ ലില്ലിക്കുട്ടി എബ്രഹാം. 
മൂക്കന്‍പെട്ടി വാര്‍ഡില്‍ പ്രസാദ്, കണമല വാര്‍ഡില്‍ ഡേവിഡ്, രാജന്‍ അരീപ്പറമ്പി ല്‍, ഉമ്മിക്കുപ്പ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോറ്റ മാത്യു ഐസക്, മുക്കൂട്ടുതറ വാര്‍ഡില്‍ ജേക്കബ് ജ്യോതിഷ് പുളിക്കാച്ചിറ, വിജയന്‍, മുട്ടപ്പളളി വാര്‍ഡില്‍ സുലു അരവിന്ദന്‍ കെ എസ്, പ്രപ്പോസ് വാര്‍ഡില്‍ ഷേര്‍ലി ജോജി, എരുമേലി ടൗണ്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമാരി, ശ്രീനിപുരം വാര്‍ഡില്‍ അനിതാ രാജേഷ്, തങ്കമ്മ കുഞ്ഞ്കുഞ്ഞ്, എന്നിവരാണ് മത്സരിച്ചതിന് ശേഷം കണക്ക് നല്‍കാതെ അയോഗ്യരായത്. അതേസമയം ജയിച്ച് ജനപ്രതിനിധി കളായവര്‍ അയോഗ്യരുടെ പട്ടികയിലില്ല. 
2015 നവംബറില്‍ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെയാണ് അയോഗ്യരായി പ്രഖ്യാപിച്ചത്. കണക്ക് നല്‍കാത്തതും പരിധിയിലും കൂടുതല്‍ തുക ചെലവിട്ടതിനുമാണ് പഞ്ചായത്ത് രാജ് ആക്ട് 33 പ്രകാരം അയോഗ്യ രാക്കിയിരിക്കുന്നത്.ഇനി നടക്കാനിരിക്കുന്ന 200 ലെ തെരഞ്ഞെടുപ്പിലും 2022 ലെ ഉപതെരഞ്ഞടുപ്പിലുമാണ് ഇവര്‍ക്ക് അയോഗ്യത.