വീണയ്ക്കും രാജാജിക്കും പരസ്യ പിന്തുണ; ഓ‌ർത്തഡോക്സ് സഭയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ
ഇടത് സ്ഥാനാർത്ഥികളായ വീണാ ജോർജ്ജിനും രാജാജി മാത്യു തോമസിനും ഓ‌ർത്ത ഡോക്സ് സഭ പരസ്യ പിൻതുണ പ്രഖ്യാപിച്ചതിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ.

പത്തനംതിട്ട,തൃശ്ശൂർ ജില്ലാ കലക്ടർമാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണ വിശദീകരണം തേടിയത്. മതത്തിന്‍റെ പേരിൽ വോട്ട് തേടിയെന്ന പരാതിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടിയത്. എന്നാൽ ചട്ട ലംഘനം ഉണ്ടായില്ലെന്നാണ് തൃശ്ശൂർ കലക്ടറുടെ റിപ്പോർട്ട്.
പത്തനംതിട്ട ജില്ലാ കലക്ടറുടെ റിപ്പോർട്ട് കൂടെ കിട്ടിയ ശേഷമായിരിക്കും പരാതിയിൽ മുഖ്യ തെര‌ഞ്ഞടുപ്പ് ഓഫീസറുടെ അന്തിമ തീരുമാനം ഉണ്ടാകുക. ഇടത് സ്ഥാനാർത്ഥികൾ ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓർത്തഡോക്സ് സഭാ അദ്ധ്യ ക്ഷന്‍റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.