വരാനിരിക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും പിസി ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടി മത്സരിക്കും. പത്തനംതിട്ടയിൽ ജനപക്ഷം ചെയര്‍മാ ന്‍ പിസി ജോര്‍ജ് എംഎല്‍എ നേരിട്ട് മത്സരത്തിനിറങ്ങും.

കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് എല്ലാ മണ്ഡലത്തിലും മ ത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്.കോട്ടയത്ത് പിജെ ജോസഫ് മത്സരിക്കുന്ന പക്ഷം ജന പക്ഷം അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്ന്  പിസി ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ താത്പര്യമറിയിച്ചിരുന്നുവെങ്കിലും അവര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോ ര്‍ജിനെ മത്സരിപ്പിക്കണം എന്ന ആവശ്യം ജനപക്ഷം എക്സിക്യൂട്ടീവില്‍ ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിന് ഒമ്പതംഗ സമിതിയേയും എക്സിക്യൂട്ടീവ് കമ്മിറ്റി ചുമത ലപ്പെടുത്തിയിട്ടുണ്ട്.

കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് എല്ലാ മണ്ഡലത്തിലും മ ത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്.കോട്ടയത്ത് പിജെ ജോസഫ് മത്സരിക്കുന്ന പക്ഷം ജന പക്ഷം അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്ന്  പിസി ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ താത്പര്യമറിയിച്ചിരുന്നുവെങ്കിലും അവര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോ ര്‍ജിനെ മത്സരിപ്പിക്കണം എന്ന ആവശ്യം ജനപക്ഷം എക്സിക്യൂട്ടീവില്‍ ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിന് ഒമ്പതംഗ സമിതിയേയും എക്സിക്യൂട്ടീവ് കമ്മിറ്റി ചുമത ലപ്പെടുത്തിയിട്ടുണ്ട്.