കാഞ്ഞിരപ്പള്ളി: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള ബൂത്തുകള്ഡ സജ്ജമായി. വോട്ടിങ് യ ന്ത്രയൂണിറ്റുകളും, വി.വി. പാറ്റ്, ബൂത്തുകളിലേക്ക് ആവശ്യമായ സാമഗ്രകികളും ഉ ദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തിച്ചു. തിങ്കളാഴ്ച കൂവപ്പള്ളി അമല്‍ജ്യോതി കോളജില്‍ തയ്യാറാക്കിയ 14 കൗണ്ടറുകളില്‍ നിന്ന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 181 ബൂത്തുകളി ലേക്കും, പൂഞ്ഞാര്‍ മണ്ഡലത്തിലെ 179 ബൂത്തുകളിലേക്കുമുള്ള പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തത്.

രാവിലെ എട്ട് മുതല്‍ ആരംഭിച്ച വിതരണം ഉച്ചയോടെ പൂര്‍ത്തിയായി. തുടര്‍ന്ന് അതാത് ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥരെ വാഹനത്തില്‍ എത്തിച്ചു. ഒരു ബൂത്തില്‍ പ്രിസൈഡി ങ് ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ അഞ്ച് ഉദ്യോഗസ്ഥരാണുള്ളത്.കാഞ്ഞിര പ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ കോട്ടയം എ.ഡി.സി ഡി. ഷിന്‍സിന്റെ നേതൃത്വത്തില്‍ 18 സെക്ടറല്‍ ഓഫിസര്‍മാരെയും 905 ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍  പാലാ ആര്‍.ഡി.ഒ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ 18 സെക്ടര്‍ ഓഫിസര്‍മാരെയും 895 പോളിങ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെ ഉദ്യോഗസ്ഥ രെയും, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും റിസര്‍വ്വായും കരുതിയിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലേക്ക് 58 വോട്ടിങ് യന്ത്ര യൂണിറ്റുകളും, 75 ഉദ്യോഗസ്ഥരെ യും കരുതലായി എര്‍പ്പെടുത്തിയിട്ടുണ്ട്. പൂഞ്ഞാറിലേക്ക് 51 വോട്ടിങ് യന്ത്ര യൂണിറ്റു കളും 82 വി.വി.പാറ്റ് യൂണിറ്റുകളും, 80 ഉദ്യോഗസ്ഥരെയും കൂടുതലായി കരുതിയിട്ടു ണ്ട്. കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ടി.എ മധുസൂദനന്‍ നായരാണ് ഇരുനിയോജക മണ്ഡ ലങ്ങളിലെയും ഇ.ആര്‍.ഒ.