പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡല ങ്ങളില്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്ഥമായി വോട്ടിങ് ശതമാനത്തില്‍ മൂ ന്നിലെത്തുമെന്ന് മുന്നണികള്‍ക്ക് പ്രതീക്ഷ. മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് പ്രചാരണം നടത്തിയ മണ്ഡലത്തില്‍ സ്വീകരണയോഗങ്ങളിലെ ജനപങ്കളിത്വവും സ്ഥാനാര്‍ഥികള്‍ ലഭി ച്ച സ്വീകരണങ്ങളും വോട്ടായി മാറുമെന്നാണ് വിശ്വാസം. ഇരു മണ്ഡലങ്ങളിലും എല്ലാ ഘടകങ്ങളും അനുകൂലമായാല്‍ 76 ശതമാനം മുതല്‍ 80 ശതമാനം വരെ പോളിങ് നടക്കു മെന്നാണ് മുന്നണികളുടെ പ്രവചനം.
കഴിഞ്ഞ വര്‍ഷത്തെ ലീഡ് ഇത്തവണയും ആന്റോ ആന്റണി നിലനിറുത്തുമെന്ന് യു. ഡി.എഫ് നേതൃത്വം പറയുന്നു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ പള്ളിക്കത്തോ ട്, കാഞ്ഞിരപ്പള്ളി, മണിമല, നെടുംകുന്നം, കറുകച്ചാല്‍, കങ്ങഴ പഞ്ചായത്തുകളില്‍ യു. ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് കണക്കുകൂട്ടല്‍. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പാറത്തോട്, മുണ്ടക്കയം, തിടനാട്, തീക്കോയി, പൂഞ്ഞാര്‍ എന്നീ പഞ്ചാ യത്തുകളിലും ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ ഭൂരിപക്ഷം നേടും. മറ്റ് പഞ്ചായത്തുകളില്‍ വ്യക്തമായ മുന്നേറ്റം നടത്തുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പതിനായിരത്തിലധികം വോട്ടുകള്‍ ഭൂരിപക്ഷം നേ ടുമെന്നാണ് എല്‍.ഡി.എഫിന്റെ ബൂത്ത് തലത്തില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പി ക്കുന്നത്.
ഈരാറ്റുപേട്ട, കോരുത്തോട്, എരുമേലി, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ വ്യക്തമായ ഭൂ രിപക്ഷം നേടും. പതിവിന് വിപരീതമായി പാറത്തോട്, മുണ്ടക്കയം, തീക്കോയി എന്നീ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം നടത്തും. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡ ലത്തില്‍ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, കങ്ങഴ പഞ്ചായത്തുകളില്‍ മുന്‍തൂക്കം ലഭിക്കും. കഴിഞ്ഞ തവണ പിന്നോട്ട് പോയ മണിമല ഉള്‍പ്പടെയുള്ള പഞ്ചായത്തുകളില്‍ ഇത്തവണ മുന്നേറുമെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ.
ആചാര സംരക്ഷണത്തെ മുന്‍നിറുത്തി തിരഞ്ഞെടുപ്പിനെ നേരിടുന്ന എന്‍.ഡി.എയും വി ജയപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ ഇരു മണ്ഡലങ്ങളിലും എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ടി രമേശ് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇത്തവണ പ്രതീകൂല ഘടകങ്ങളി ല്ലാത്തതിനാല്‍ വിജയമുറപ്പിച്ചായിരുന്ന പ്രചാരണവും. പൂഞ്ഞാര്‍ നിയോജക മണ്ഡല ത്തില്‍ 50,000 വോട്ടും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ 55,000 മുതല്‍ 60,000 വോട്ടും കെ. സുരേന്ദ്രന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കാഞ്ഞിരപ്പള്ളി നിയോക മണ്ഡല ത്തിലെ ചിറക്കടവ്, വാഴൂര്‍, പള്ളിക്കത്തോട്, വെള്ളാവൂര്‍, കറുകച്ചാല്‍ പഞ്ചായത്തുക ളില്‍ ലീഡ് നേടും. മറ്റ് പഞ്ചായത്തുകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളെക്കാള്‍ വോട്ട് നേടും. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി ഒഴികെയുള്ള സ്ഥലങ്ങളില്‍ എ.ഡി.എയക്ക് മുന്‍തൂക്കമുണ്ടെന്നാണ് നേതാക്കളുടെ പ്രതീക്ഷ.