കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര മേഖലയില്‍ അനന്ത സാധ്യതകളുള്ള ഇലവീഴാപൂഞ്ചിറ റോഡ് ദീര്‍ഘകാലമായി ഗതാഗതയോഗ്യമല്ലാതെ കിടക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ മേലുകാവ് മുതല്‍ ഇലവീഴാപൂഞ്ചിറ വരെ യുള്ള അഞ്ചര കിലോ മീറ്റര്‍ റോഡിന്‍റെ ആദ്യഘട്ട ടാറിംഗ് പ്രവൃത്തിയായ ബിഎം പൂ ര്‍ത്തീകരിച്ചു. കലുങ്കുകള്‍ ഉള്‍പ്പെടെ നവീകരിച്ചുകൊണ്ട് ആധുനിക നിലവാരത്തി ലാണ് പ്രവൃത്തി നടത്തുന്നത്. ബിസി ടാറിംഗ് കൂടി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കി ജില്ലയില്‍ നിന്നും ഇലവീഴാപൂഞ്ചിറയിലേക്കു പോകുന്ന റോഡിന്‍റെ ഒന്നരകീ ലോമീറ്ററോളം തകര്‍ന്നുകിടക്കുന്നതായി സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് റോഡ് സഞ്ചാര യോഗ്യമാക്കിയത്.
കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഇടുക്കി, കോട്ട യം ജില്ലകളുടെ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. കോട്ടയം ജില്ലയിലെ ഒരു പ്ര ധാന ഹിൽസ്റ്റേഷനായ ഇത് മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിര കൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയ രത്തിലാണ് ഈ പ്രദേശം നിലനിൽക്കുന്നത്. ഇതിന്റെ സമീപത്തായി മറ്റൊരു ആകർ ഷണമായി ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നു.ശക്തമായ കാറ്റുളതിനാൽ തായെയുള്ള ചിറയിൽ ഒരു ഇല്ല പോലും വീഴില്ല എന്നുള്ളത് കൊണ്ട് ഈ സ്ഥലത്തിന് ഈ പേര് വ ന്നു എന്ന് പറയപ്പെടുന്നു.
ഐതിഹ്യം
ഈ പേര് മഹാഭാരത കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. പാണ്ഡവരുടെ വനവാസക്കാലത്ത് അവർ ഈ സ്ഥലത്ത് വസിച്ചതായി പറയപ്പെടുന്നു. ഭീമസേനൻ പഞ്ചാലിക്കായി നിർമ്മിച്ച ഒരു ചിറ(കുളം) ഇന്നും ഇവിടെ ക്ഷേത്രത്തിന് സമീപമായി കാണാം. ഇല വീഴില്ലാ എന്ന് വിശ്വസിക്കുന്ന ഈ ചിറയുള്ള ഈ ഭാഗത്തിന് കാലക്രമത്തിൽ ഇലവീഴാപുഞ്ചിറ എന്ന് പേരായി.[1]
എത്തിച്ചേരുവാൻ
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച് കാഞ്ഞാർ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. പാലായിൽ നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാവുന്നതാണ്. കോട്ടയത്തു നിന്നും 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ. എന്നാൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.