ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ 22 മുതൽ 27 വരെ നടക്കുന്ന നവീകരണ കല ശപൂജകൾക്കായി പ്രത്യേകം നിർമ്മിക്കുന്ന കലശമണ്ഡപത്തിന്റെ കാൽ നാട്ടുകർമ്മം മേൽശാന്തി കിഴക്കയിൽ ഇല്ലം അനിൽ നമ്പൂതിരി നിർവ്വഹിച്ചു. ഇതിന്റെ നിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കും.
ക്ഷേത്ര മതിൽക്കകത്ത് കിഴക്ക്, തെക്ക് ഭാഗത്ത് കർക്കടകം രാശിയിലാണ് 48 കോൽ 8 അംഗുലം ചുറ്റളവുള്ള താല്ക്കാലിക മണ്ഡപത്തിന്റെ നിർമ്മാണം. 10.8 x 10.8 കോ ൽ ഉള്ള് അളവുള്ള സമചതുരാകൃതിയിലുള്ള കലശപൂജാ മണ്ഡപത്തിന് 24 അടി പൊ ക്കം ഉണ്ടാകും. ഇതിനു മുകളിൽ മകുടവുമുണ്ട്. നിലം ചാണകം മെഴുകിയ തറയും, വശങ്ങൾ ഈറ്റയിൽ നെയ്തെടുത്ത പനമ്പ് കൊണ്ടും മറയ്ക്കും. നാൽപ്പാമരം കൊണ്ട് നിർമിച്ച നാല് വാതിലുകളും ഉണ്ടാകും. പന ഓല കൊണ്ടാണ് മേൽക്കൂരമേയുക.
തറയുടെ മധ്യഭാഗത്ത് ബ്രഹ്മകലശക്കുടവും ചുറ്റിലും സഹസ്രകലശക്കുടങ്ങളും ഹോ മകുണ്ഡങ്ങളും സ്ഥാപിക്കാവുന്ന വിധത്തിലുള്ള കലശമണ്ഡപത്തിന്റെ നിർമ്മാണ മേൽനോട്ടം തൃപ്പൂണിത്തുറ കൃഷ്ണൻമൂപ്പൻ ഡെക്കറേഷൻസിലെ രാജനാണ്. 27ന് രാ വിലെയാണ് ബ്രഹ്മ കലശാഭിഷേകം. കലശപൂജാ ചടങ്ങുകൾക്കും തുടർന്നു നടക്കുന്ന എട്ടു ദിവസത്തെ ഉത്സവത്തിനും തന്ത്രി തൃപ്പൂണിത്തുറ പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.