കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച സമഗ്ര വിദ്യാഭ്യാസ പരിശീലന പദ്ധതിയായ ഗിഫ്റ്റഡ് ചിൽഡ്രൻ പോഗ്രാമിന്റെ 2018-19 അദ്ധ്യയന വർഷത്തെ കാ ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ തല പരിശീലന പരിപാടിക്ക് തുടക്കമായി.പേട്ട ഗവ ഹൈസ്കൂൾ ക്യാമ്പസിൽ  നടക്കുന്ന പരിശീലന പരിപാടി പ്രൊഫ: എൻ.ജയരാ ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ റോസമ്മ വെട്ടിത്താനം അദ്ധ്യക്ഷയായി.ഗ്രാമ പഞ്ചായത്തംഗം എം.എ.റി ബിൻ ഷാ,മുരിക്കുംവയൽ ഗവ വി.എച്ച്.എസ് ഹെഡ്മാസ്റ്റർ എം.സി.ഓമനക്കുട്ടൻ ,ഗിഫ്റ്റഡ് ചിൽഡ്രൻ പോഗ്രാം കോ ഓർഡിനേറ്റർ ലാൽ വർഗീസ് എന്നിവർ സംസാ രിച്ചു.ജനുവരി വരെ അവധി ദിവസങ്ങളിലായി  ക്രമീകരിച്ചിരിക്കുന്ന പരിശീലന പ രിപാടിയിൽ സ്പോക്കൺ ഇംഗ്ലീഷ്,ഹിന്ദി,സയൻസ്,കംപ്യൂട്ടർ,ആനിമേഷൻ, മൾട്ടിമീ ഡിയാ,നിയമം,ജേർണലിസം,പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാ സ്സുകൾ ,ഫീൽഡ് ട്രിപ്പ് ഉൾപ്പെടെയുള്ള പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

യുഎസ്എസ് പരീക്ഷയിൽ മികവ് തെളിയിച്ച വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂ ളുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാർഥികളാണ് പരിശീലന പ രിപാടിയിൽ പങ്കെടുക്കുന്നത്.