പ്ലാസ്റ്റിക്ക് ഉപേക്ഷിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി :  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക്ക് ഉപേക്ഷിക്കുവാനുള്ള തീരുമാനമെടുത്തെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അറിയിച്ചു.  ബ്ലോക്ക് പഞ്ചായത്ത് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും ഇനിമുതല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വരുന്ന ഉള്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു.

ഹരിത കേരളം മിഷന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായ ത്തിന്റെ കീഴില്‍ വരുന്ന  07 പഞ്ചായത്തുകളിലായി 1,50000 ത്തോളം ഫല വൃക്ഷ ത്തൈകളും, ഔഷധ സസ്യത്തൈകളും നിര്‍മ്മിച്ച് വിവിധ സ്ഥല ങ്ങളില്‍ നടീല്‍ ആരംഭിച്ചു.  ഔഷധ സസ്യങ്ങളുടെ ബ്ലോക്ക്തല നടീല്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി നിര്‍വ്വഹി ച്ചു.  ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. അബ്ദുള്‍ കരീം പരിസ്ഥിതിദിന സന്ദേശം നല്‍കി.  കശുമാവ്, പ്ലാവ്, മാവ്, പേര, സപ്പോട്ട, വേങ്ങ, കുടം പുളി, വേപ്പ്, നെല്ലി, മുരിങ്ങ, കറിവേപ്പ്, പുളി, സീതപ്പഴം, മാതളം, നാര കം, അരിനെല്ലി, തുടങ്ങിയവയുടെ തൈകളാണ് പ്രധാനമായും ബ്ലോക്ക് പഞ്ചായത്തില്‍ തയ്യാറാക്കിയിയിരിക്കുന്നത്.  റോഡുസൈഡു കളിലും, പഞ്ചായത്ത് പൊതു സ്ഥലങ്ങളിലും, പുറംമ്പോക്കു ഭൂമിയിലുമാണ് ഔഷധ-ഫവലൃക്ഷത്തൈകള്‍ നടുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷ ത വഹിച്ച യോഗത്തില്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ പി.എ. ഷെമീ ര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായ ത്ത് അംഗങ്ങളായ വി.റ്റി. അയൂബ്ഖാന്‍, സോഫി ജോസഫ്, പ്രകാശ് പള്ളിക്കൂടം, ശുഭേഷ് സുധാകരന്‍, അന്നമ്മ ജോസഫ്, ജയിംസ് പി. സൈമണ്‍, പി.ജി. വസന്തകുമാരി, അജിതാ രതീഷ്, ബ്ലോക്ക് ഡെവലപ്‌മെ ന്റ് ഓഫീസര്‍, എന്‍. രാജേഷ്, ജോയിന്റ് ബി.ഡി.ഒ. എസ്. പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

എ.കെ.ജെ.എം. സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി എ.കെ. എം.എം. സ്‌കൂളില്‍ ആയിരത്തോളം വൃക്ഷത്തൈകള്‍ വിദ്യാര്‍ത്ഥികള്‍ ക്ക് വിതരണം ചെയ്തു. രാവിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ സാല്‍വിന്‍ അഗസ്റ്റിന്‍ കുട്ടികള്‍ക്ക് പരിസ്ഥിതിദിന സന്ദേശം നല്‍കി. വൃക്ഷത്തൈ വി തരണത്തിനുശേഷം ഫാ ആന്റു സേവ്യര്‍ എസ്.ജെ. പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ ബോധവാന്മാരാക്കി.അതോടൊപ്പം സ്‌കൂള്‍ ക്യാമ്പസ്സില്‍ വൃക്ഷത്തൈകള്‍ നട്ട് സ്‌കൗട്ട് ആന്റ് ഗൈഡ് വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതിദിനാചരണത്തില്‍ പങ്കാളികളായി. പരിസ്ഥിതി സംബന്ധമായ വിഷയങ്ങള്‍ കോര്‍ത്തിണക്കി ക്വിസ് പ്രോഗ്രാ മും നടത്തുകയുണ്ടായി. അദ്ധ്യാപകരായ കെ.സി. ജോണ്‍, ജെയിംസ് പി. ജോണ്‍, സുരേഷ് ബാബു എം.എന്‍., ഫാ അഗസ്റ്റിന്‍ പീടികമല എസ്.ജെ. എന്നിവര്‍ നേതൃത്വം നല്‍കി.പനമറ്റം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം എലിക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം ഇളങ്ങുളം ശാസ്താദേവസ്വം സ്‌കൂളില്‍ നടന്നു.വാർഡ് മെമ്പർ സുജാതാ ദേവിയുടെ അധ്യക്ഷതയിൽ എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സുമംഗലാദേവി വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്കു ള്ള ” ഓണത്തിന് ഒരു മുറം പച്ചക്കറി “കിറ്റ് വിതരണം കൃഷി ഓഫീസർ അജ്മൽ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ജി.ജിജി,പി ടിഎ പ്രസിഡന്റ് അജി അമ്പലത്തറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സെൻട്രൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്യത്തിൽ തൈകൾ വച്ച് പിടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സഹകരണ സ്ഥാപനങ്ങളിലൂടെ ഒരു ലക്ഷം പ്ളാവ് മരങ്ങൾ വച്ച് പിടിപ്പിക്കുന്ന ‘ഹരിതം സഹകരണം’ പദ്ധതിയുടെ ഭാഗമായി സെൻട്രൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്യത്തിൽ പൂതക്കുഴി – പട്ടിമറ്റം റോഡിൽ പ്ളാവ് തൈകൾ വച്ച് പിടിപ്പിച്ചു.ആദ്യ ഘട്ടത്തിൽ ബാങ്കിന്റെ പ്രവർത്തന പരിധി യിൽ 100 മരങ്ങളാണ് വച്ച് പിടിപ്പിക്കുന്നത്.മരങ്ങൾ നടുന്നതിനൊപ്പം അവയെ കമ്പിവേലി കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടി കളും സ്വീകരിക്കും. വ്യക്ഷ തൈകളുടെ നടീൽ ബാങ്ക് പ്രസിഡന്റ് സക്കീർ കട്ടുപ്പാറ ഉദ്ഘാടനം ചെയ്തു. ബോർഡംങ്ങളായ സിജ സക്കീർ ,അഡ്വ.പി.എ ഷെമീർ, ഷക്കീലാ നസീർ, വി.പി.ഇസ്മായിൽ, പി.ഏ.താഹ, സുനിൽ തേനംമാക്കൽ, നസീമാഹാരീസ് സെക്രട്ടറി പി.എച്ച്.ഷാജഹാൻ, പരിസ്ഥിതി പ്രവർത്തകൻ ആസിഫ് സലീം എന്നിവർ നേതൃത്വം നൽകി.

……………………………..

കാഞ്ഞിരപ്പള്ളി: സാന്തോം കോളേജിൽ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തെ വിതരണവും നടത്തി. വിദ്യാർഥികൾക്ക് തൈ നൽകി ഷക്കീല നസീർ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളിയെ ശുചിത്വമാക്കുവാൻ എല്ലാവരുടെയും പിന്തുണയും സഹകരണവും ആവശ്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു.കറിവേപ്പ്, റംബൂട്ടാൻ, ആര്യവേപ്പ്, കണിക്കൊന്ന, സപ്പോട്ട, മഹാഗണി തുടങ്ങിയവ യുടെ തൈയാണ് വിതരണം ചെയ്തത്. കോളേജ് പ്രിൻസിപ്പൽ വർഗ്ഗീസ് കൊച്ചുകു ന്നേൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽജോസ് കൊട്ടാരം, സി.ഡി സെബാസ്റ്റിയൻ ലില്ലിക്കുട്ടി കൊച്ചുകുന്നേൽ, ബിനു ഷോയി അൽഫോൻസാ മാത്യു എന്നിവർ പ്രസം ഗിച്ചു.

പിഡിപി ജനകീയ ആരോഗ്യ വേദി പരിസ്ഥിതി ദിനാചരണം നടത്തി
ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആഗോള സമ്മേളനത്തിന് ഈ വർഷം ആദിധേയത്വം വഹിക്കുന്നത് ഇൻഡ്യയാണ് പക്ഷേ ഇൻഡ്യയിൽ ക്രമാതീതമായി പ്ലാസ്റ്റിക്ക് ഉപയോഗം ക്രമതിതമായിദിനംതോറും വർദ്ധിച്ച് വരുകയാണ്
ഈ സാഹചര്യത്തിൽ പി ഡി പി ജനകീയ ആരോഗ്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വ്യക്ഷ നടൽ വളരെ പ്രശംസനീയമാണെന്ന് ജനറൽ ഹോസ്പ്പിറ്റൽ സുപ്രാണ്ട്. ഡോ. ബിന്ദുകുമാരി സൂചിപ്പിച്ചു.പി ഡി പി ജനകീയ ആരോഗ്യ വേദിയുടെ ‘അഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തേട് അനുബന്ധിച്ച്. കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ ഹോസ്പ്പിറ്റൽ സുപ്രാണ്ട് ഡോ ബിന്ദുകുമാരി വൃക്ഷതൈ നട്ട് കൊണ്ട് പരിസ്ഥിതി ദിനചരണത്തിന്റെ ജില്ല തലഉൽഘാടനം നടത്തി.പ്രകൃതിയുടെ സന്തുലന അവസ്ഥ നിലനിർത്താൻ മരങ്ങൾ വെച്ച് പിടിപ്പിക്കേണ്ടത് ആത്യന്ത പേക്ഷികം മാണ്. വരണ്ട കാലവസ്ഥയും പ്രകൃതിയുടെ മാറ്റവും മനുഷ്യർക്കും ജീവജാലങ്ങൾക്കും.
ഉൾക്കൊള്ളൻ ആവാത്തവിധംമാറികെണ്ട് ഇരിക്കുന്നു എന്ന് .ഡോ. ബിന്ദു കുമാരി പറഞ്ഞു ജനകീയ ആരോഗ്യ വേദി ജില്ല പ്രസിഡണ്ട്. സിയാദ്. വൈക്കം അദ്ധ്യക്ഷത വഹിച്ചു PHFജില്ല സെക്കl ടി നൗഫൽ.ജില്ല ട്രഷറർ ഷിഹാബ്. ഞ്ഞിരപ്പള്ളി.എന്നിവർ പങ്ക് എടുത്തു.പി ഡി പി ജില്ല സെക്കട്രി റാസി വൈക്കം ആ മുഖ പ്രഭാഷണം നടത്തി.യോഗത്തിൽ. ഹോസ്പ്പിറ്റൽ RMo. ഡോ. ഭാഗ്യശ്രി.പി എ മുഹമ്മദ് ബഷീർ അൻസർഷാകുമ്മനം എന്നിവർ സംസാരിച്ചു. ഡോക്ടർമാർ നേഴ്സുമാർ ആശുപത്രി ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു

ചിറക്കടവ്: പഞ്ചായത്ത്, കൃഷിഭവന്‍, തെക്കേത്തുകവല ഗവണ്‍മെന്റ് എന്‍എസ് എല്‍പി സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയാശ്രീധര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കൃഷിവകുപ്പിന്റെ പച്ചക്കറി വിത്തു പായ്ക്കറ്റുകളുടെ വിതരണോദ്ഘാടനം ഇതോടനുബന്ധിച്ചു നടന്നു. ചിറക്കടവ് കൃഷി ഓഫീസര്‍ ജെഫിന്‍ ജെ.എസ്. അധ്യക്ഷതവഹിച്ചു. കാഞ്ഞിരപ്പള്ളി എഇഒ ടി.കെ. രാജമ്മ പരിസ്ഥിതിദിന സന്ദേശം നല്‍കി. ‘പാഠത്തിനപ്പുറം’ കൈപ്പുസ്തകത്തിന്റെ വിതരണോദ്ഘാടനം കാഞ്ഞിരപ്പള്ളി ബിപിഒ ഗീത എം.ആര്‍. നിര്‍വഹിച്ചു.  പഞ്ചായത്ത് മെംബര്‍ ജയശ്രീ വി.ആര്‍., പഞ്ചായത്തംഗങ്ങളായ മോഹന്‍കുമാന്‍ പൂഴിക്കുന്നേല്‍, ബി. രവീന്ദ്രന്‍ നായര്‍, പിടിഎ പ്രസിഡന്റ് സുരേഷ് ടി. നായര്‍, ഹെഡ്മിസ്ട്രസ് പി.ഡി. ഉഷ, കാര്‍ഷിക വികസന സമിതി അംഗങ്ങളായ കെ.എം. ഗോപാലകൃഷ്ണന്‍നായര്‍, എ.ജി. രാജപ്പന്‍, കെ. ബാലചന്ദ്രന്‍, പി.എച്ച്. ഹനീഫ, ഷാജി നല്ലേപ്പറന്പില്‍, ചിറക്കടവ് അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ എ.ജെ. അലക്‌സ് റോയ്, ഡി. ദീപു തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രീന്‍ഷോറില്‍ സൗജന്യ വൃക്ഷ ത്തൈ വിതരണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ഷോര്‍ പ്രസിഡന്റ് ലാലിച്ചന്‍ മുണ്ട പ്ലാക്കല്‍, സെക്രട്ടറി ജലജാ ഷാജി, ജേക്കബ് ബിനോ എന്നിവര്‍ പ്രസംഗിച്ചു. 
ചിറക്കടവ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സംസ്ഥാന സര്‍ക്കാരും സഹ കരണ ഡിപ്പാര്‍ട്‌മെന്റും ചേര്‍ന്ന് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ബാങ്ക് തല ഉദ്ഘാടനം ചിറക്കടവ് സര്‍വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്റ് പി.എന്‍. ദാമോദരന്‍ പിള്ള നിര്‍വഹിച്ചു. ഭരണ സമിതി അംഗങ്ങളായ എം.ജി. ഗോപാലകൃഷ്ണന്‍ നായര്‍, ബിജു എസ്. നായര്‍, എബിന്‍ പയസ്, പ്രീത എം.ടി., ലൗലി ആന്റണി, സ്മിത ലാല്‍, സെക്രട്ടറി സി.പി. നജീബ് എന്നിവര്‍ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി ചിറക്കടവ് സെന്റ് ഇഫ്രേംസ്  യുപി സ്‌കൂള്‍, എസ്ആര്‍വിഎന്‍എസ്എസ് സ്‌കൂള്‍, സനാതനം  യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ബാങ്കിന്റെ നേതൃത്വത്തില്‍ പ്ലാവിന്‍ തൈകള്‍ നടുകയും കര്‍ഷകര്‍ക്ക് ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു.