മുണ്ടക്കയം: പുലിക്കുന്ന് മുളങ്കയത്ത് വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്നവർ ഉൾ പ്പെടെ നാൽപ്പതോളം  ഡിവൈഎഫ്ഐ യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. പുതിയതായി കടന്ന് വന്നവർക്കുള്ള സ്വീകരണവും, യൂണിറ്റ് രൂപീകരണവും ഡി.വൈ. എഫ്.ഐ ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു.

ബ്ലോക് സെക്രട്ടറി അജാസ് റഷീദ് പുതിയ അംഗങ്ങളെ സ്വീകരിച്ചു.ജോബി അദ്ധ്യക്ഷനാ യി.സിപിഐ (എം) ലോക്കൽ കമ്മറ്റിയംഗം പി.കെ.പ്രദീപ്, ബ്രാഞ്ച് സെക്രട്ടറി സുരേഷ്, ഗ്രാമപഞ്ചായത്തംഗം ആശാ അനീഷ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അനൂപ്, പ്ര സിഡണ്ട് റിനോഷ് രാജേഷ് എന്നിവർ സംസാരിച്ചു