കാഞ്ഞിരപ്പള്ളി:കേരളത്തെ ഭ്രാന്താലയമാക്കരുത് എന്ന സന്ദേശമുയർത്തി ജനു.1 ന് നട ക്കുന്ന വനിതാമതിലിന്റെ പ്രചരണാർഥം ഡിവൈഎഫ്ഐ ജില്ലാ യുവതീ  സബ് കമ്മറ്റി സമയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന കലാജാഥക്ക് കാഞ്ഞിരപ്പള്ളി ടൗണിൽ സ്വീകര ണം നൽകി.ഞങ്ങൾ മതിലിനൊപ്പം,നിങ്ങളും അണിചേരൂ എന്ന സന്ദേശമുയർത്തിയാണ് യുവതികളുടെ നേതൃത്വത്തിലുള്ള കലാജാഥ ജില്ലയിൽ പര്യടനം നടത്തുന്നത്.നവോത്ഥാന മുന്നേറ്റം,സ്ത്രീ സമത്വം എന്നീ പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന നൃത്തശിൽപ്പം, നാടകം എന്നിവയാണ് കലാജാഥയിൽ അവതരിപ്പിക്കപ്പെടുന്നത്.കാഞ്ഞിരപ്പള്ളി ടൗണി ലെ കല ജാഥാ അവതരണത്തിന് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗങ്ങളായ ബിന്ദു അ ജി,എം.എസ്.അജ്ഞന, അർച്ചന സദാശിവൻ, വൈഷ്ണവി എന്നിവർ നേതൃത്വം നൽകി.