കാഞ്ഞിരപ്പള്ളി: റസിലി ഒന്നു വിളിച്ചാൽ മതി നൂറോളം പ്രാവുകൾ ഓടിയെത്തും, റസിലിയുടെ പക്കൽ നിന്നും ഭക്ഷണാവശ് ഷടങ്ങൾ കൊത്തി തിന്നുവാൻ.എല്ലാ ദിവ സവും രാവിലെ പത്തു മണിക് ശേഷമാണ് നൂറോളം എണ്ണം വരുന്ന പ്രാവുകൾ റസിലിയുടെ അരികിലെത്തുക. ഇതിൽ രണ്ടു പ്രാവുകൾ മാത്രം റസിലിയുടെ കൈ വെള്ളയിൽ കയറിയിരുന്നാണ് ഭക്ഷണസാധനങ്ങൾ കൊത്തി തിന്നുക.
സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിനോട് ചേർന്നു് അഞ്ചു രൂപയക്ക് ഉഴുന്നുവടയും പരിപ്പുവടയും ഉള്ളി വടയും ഏത്തയ്ക്കാപ്പവും വിൽ ക്കുന്ന കട നടത്തകയാണ്. രാത്രി കട അടയ്ക്കുന്നതോടെ ഇതിന്റെ പൊടിയടങ്ങു ന്ന അവശിഷ്ടങ്ങൾ കടയുടമയായ വാഴേ പറമ്പിൽ റസ് ലി കൂട്ടി വെയ്ക്കും. ഇത് പിറ്റേ ദിവസം രാവിലെ എത്തുന്ന പ്രാവിൻ കൂട്ടത്തിന് നൽകും. ഇത് ഒരു വർഷമാ യി തുടരുന്നു.
report:ഇക്ബാബാൽ ഇല്ലത്തു പറമ്പിൽ