സഹലിന് പ്രായം അഞ്ചര വയസ് സഹനമോള്‍ക്കും അതേപ്രായം. രണ്ട് മണിക്കൂര്‍ വ്യ ത്യാസത്തില്‍ ജനിച്ച ഈ ഇരട്ട സഹോദരങ്ങള്‍ ഇന്ന് പുത്തനുടപ്പും ബാഗും പുസ്തകങ്ങ ളുമായി ഒന്നാം ക്ലാസിലെത്തി. ആദ്യ കണ്ടപ്പോള്‍ രണ്ട് പേര്‍ക്കും ദേഷ്യം, പിന്നീട് ഒരു പാട്ട് പാടുമോയെന്ന് ചോദിച്ചപ്പോള്‍ മുഖത്ത് നാണം വിരിഞ്ഞു. പാട്ടെല്ലാം വീടിനകത്ത് മാത്രമാണെന്ന് മാത്വ് സുമയ്യായുടെ മറുപടി. നേരത്തെ പ്രീപ്രൈമറി ക്ലാസുകളില്‍ പോയി ത്തുടങ്ങിയിരുന്നതിനാല്‍ യാതൊരു ആശങ്കയും രണ്ടാളുടെയു മുഖത്തില്ല. ഭാവിയില്‍ ആ രായി തീരണമെന്ന് ചോദ്യത്തിന് പോലീസാകണമെന്ന് സഹല്‍ പറഞ്ഞപ്പോള്‍ സഹല യ്ക്ക് ഡോക്ടറാകണമെന്നാണ് ആഗ്രഹം.

നാളുകള്‍ക്ക് മുന്‍പ് ഇവരുടെ പിതാവ് സജീര്‍ മരണമടഞ്ഞിരുന്നു. ഇതോടെ ഇവര്‍ക്ക് താങ്ങും തണലുമായുള്ള മാതാവ് മാത്രമാണ്. പൊന്‍കുന്നം റബ്ബര്‍ ഫാക്ടറിയിലെ വരു മാനം കൊണ്ടാണ് മാതാവ് സുമയ്യ കുടുംബം പോറ്റുന്നത്. മക്കളെ പഠിപ്പിച്ച് ഉയര്‍ന്ന നിലയിലെത്തിക്കണമെന്നാണ് സുമയ്യായുടെ ആഗ്രഹവും.