പൊൻകുന്നം ട്രാഫിക് ജംക്‌‌ഷനിലെ പാലാ ഭാഗത്തു നിന്നുള്ള ഡിവൈഡറിലേക്ക് പാലാ ഭാഗത്തു നിന്നു വന്ന കാർ ഇടിച്ചു കയറി അപകടം. കാറിന്റെ അടി ഭാഗം ഡിവൈഡറിലേക്ക് കയറിപ്പോയി. പരുക്കില്ല. ഡിവൈഡറിന്റെ സൂചന ബോർഡ് നാളുകൾക്കു മുൻപ് വണ്ടി ഇടിച്ച് പോയിരുന്നു. തകർന്ന ബോർഡ് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ കെട്ടി വച്ചിരിക്കുകയാണ്.
ട്രാഫിക് ഐലൻഡിൽ സ്വതന്ത്രമായി കടന്നുപോകാനുള്ള വഴിയിൽ ഒന്നാണ് പാലാ ഭാഗത്തു നിന്നു ദേശീയപാതയിലേക്ക് ഇറങ്ങുന്ന വഴി. വീതിയില്ലാത്ത വഴിയിലെ വളവിൽ തന്നെയൊരു വൈദ്യുത പോസ്റ്റ് നിൽപുണ്ട്. ഇതിന് ഇടയിലുള്ള സ്ഥലം വഴി വേണം കാൽനടയാത്രക്കാർ നടന്നു പോകാൻ. റോഡിലെ അനധികൃത പാർക്കിങ് കൂടിയാകുമ്പോൾ കാൽനടയാത്രക്കാർ റോഡിലൂടെയാണ് കടന്നു പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here