പാലായില്‍ നടന്ന 61-മത് ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യഷിപ്പില്‍ കാഞ്ഞിര പ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് 275 പോയിന്റ് നേടി ഓവര്‍ ഓള്‍ റണ്ണേഴ്സ് അപ്പായി. പുരുഷ, ബോയ്‌സ് -20 വിഭാഗത്തില്‍, യഥാക്രമം 129, 116 പോയിന്റുകള്‍ നേടി ചാമ്പ്യന്മാരായി. സംസ്ഥാന ജൂനിയര്‍ മത്സര ത്തിനുള്ള ജില്ലാ ടീമിലേക്കു കോളേജില്‍ നിന്നും 10 പേര്‍ തിരഞ്ഞെടുക്ക പ്പെട്ടു . കോളേജ് ആദ്യമായാണ് ജില്ലാ തലത്തില്‍ ഈ നേട്ടം കൈവരിക്കു ന്നത് .

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സഹായത്തോടെ കോളേജില്‍ പ്രവര്‍ ത്തിക്കുന്ന അത്‌ലറ്റിക്‌സ് അക്കാഡമിയില്‍ പരിശീലനം നേടുന്നവരാണ് നേട്ടത്തിന് പിന്നില്‍ .കോളേജില്‍ നിന്നും 25 കായികതാരങ്ങള്‍ ഈ ചാമ്പ്യ ന്‍ഷിപ്പില്‍ പങ്കെടുത്തു.18 സ്വര്‍ണ്ണവും,15 വെള്ളിയു,9 വെങ്കല മെഡലുമാ ണ് കോളേജ് നേടിയത്.ജെറിന്‍ ജോണി ,സുഹൈല്‍ റ്റി എന്‍ എന്നിവര്‍ ഇരട്ട സ്വര്‍ണ്ണം നേടി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനായ ശ്രീ ബൈജു ജോസഫ് അണ് ടീമിന്റെ പരിശീലകന്‍. മികച്ച വിജയം നേടിയ കായിക താരങ്ങള്‍ ,നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അദ്ധ്യാപകന്‍ ,പരിശീലകന്‍ എന്നിവരെ പ്രിന്‍സിപ്പല്‍ ,മാനേജ്‌മെന്റ് ,പി റ്റി എ എന്നിവര്‍ അഭിനന്ദിച്ചു .

LEAVE A REPLY