എരുമേലി കണമല എയ്ഞ്ചല്‍വാലി ഇടകടത്തി പ്രദേശങ്ങളില്‍ പ്രളയത്തില്‍ നശിച്ചത് 40 വീടുകള്‍ എയ്ഞ്ചല്‍വാലി പാലത്തിലേക്കുള്ള പ്രവേശന പാത തകര്‍ന്ന് വെള്ളപ്പൊ ക്കത്തില്‍ ഒലിച്ചു പോയതോടെ എയ്ഞ്ചല്‍വാലി ഒറ്റപ്പെടലിന്റെ തുരുത്തായി…
പെരുമഴക്കൊപ്പം പമ്പ കക്കി ഡാമുകള്‍ കൂടി തുറന്നതോടെ പ്രളയത്തില്‍ മുങ്ങിയ എരു മേലി, കണമല, ഏയ്ഞ്ചല്‍വാലി, ഇടകടത്തി എന്നീ പ്രദേശങ്ങളില്‍ പ്രളയത്തില്‍ നശിച്ച ത് നാല്‍പതിലധികം വീടുകളാണ്.ദിവസങ്ങളോളം പ്രളയജലത്തില്‍ ചുറ്റപ്പെട്ട ഇവരില്‍ പലരുടെയും വീടുകളുടെ സ്ഥാനത്ത് ഇപ്പോഴുള്ളത് തറകല്ലുകള്‍ മാത്രമാണ്.പല വീടുക ളും വാസയോഗ്യമല്ലാത്ത വിധം തകര്‍ന്ന നിലയിലുമാണ്.എക്കല്‍ മണ്ണ് കേറി പല വീടു കളും വഴികളും മൂടിയ സ്ഥിതിയിലുമാണ്.വീട്ടു സാധനങ്ങള്‍ പലതും വെള്ളം കൊണ്ടു പോയതോടൊപ്പം ഇലക്ട്രോണിക്ക് സാധനങ്ങള്‍ തകര്‍ത്തറിഞ്ഞു പ്രളയം. 
വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങളടക്കം നശിച്ച നിലയിലുമാണ്. മേഖലയിലെ വൈ ദ്യുതി സാധാ രണ നിലയിലാക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടി വരും.കൊല്ലമുള, പെരു നാട് എന്നിവിടങ്ങളിലേക്കുള്ള ശുദ്ധജല പദ്ധതി തകര്‍ന്നടിഞ്ഞു.
പ്രളയം പിന്‍ വാങ്ങിയപ്പോള്‍ അക്കരയും ഇക്കരയും ഇല്ലാതെ നദിയില്‍ മാത്രമായ അവസ്ഥയിലാണ് ഏയ്ഞ്ചല്‍ വാലിപ്പാലം. ഇരുകരകളില്‍ നിന്നും പാലത്തിലേക്കുള്ള പ്രവേശന പാത തകര്‍ന്ന് വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയതോടെ അക്കര കടക്കാനായി താല്‍ക്കാലിക തടിപ്പാലം മാത്രമാണ് ഇപ്പോള്‍ ഇവര്‍ക്കാശ്വാസം.അഴുതമുന്നിയിലെ നടപ്പാലം വഴി നടന്ന് അക്കരെ കടക്കാന്‍ കഴിയും. എന്നാല്‍ വാഹനങ്ങളെത്തണമെങ്കില്‍ എയ്ഞ്ചല്‍വാലിയില്‍ പാലമല്ലാതെ മറ്റു മാര്‍ഗമില്ല.
അക്കരെ കടക്കാനാവാതെ കുടുങ്ങി യിരിക്കുകയാണ് നാട്ടുകാരുടേത് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍.ബസ്,ടാക്‌സി സര്‍വീസു കള്‍ പാലത്തിന് അക്കരെ വരെയേ ഉള്ളൂ. അഴുത മുന്നി നടപ്പാലത്തിന്റെ സ്ഥിതിയും അപകടത്തിലാണ്.പാലത്തിന്റെ സ്ലാബുകള്‍ വേര്‍ പെട്ട് തെന്നിമാറിയ നിലയിലാണ്. ഈ പാലം വീതികൂട്ടി പുനര്‍ നിര്‍മിച്ചാല്‍ ചെറിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവും. നദിയില്‍ വെള്ളം കുറയാതെ എയ്ഞ്ചല്‍വാലി പാലം പുനര്‍ നിര്‍മിക്കുക ദുഷ്‌കരമാണ്.