സമ്പൂർണ ഡിജിറ്റലൈസ്ഡ് പേയ്മെന്‍റ് സംവിധാനവുമായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത്. സൗത്ത് ഇന്ത്യൻ ബാങ്ക് കാഞ്ഞിരപ്പള്ളി ശാഖയുമായി സഹകരിച്ചാണ് പദ്ധതി.ഈ സൗ കര്യം പ്രയോജനപ്പെടുത്തി ജനങ്ങൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മുഖേന വി വിധ സേവനങ്ങൾക്കുള്ള പണമടയ്ക്കാം. കൂടാതെ ക്യുആർ കോഡ് മുഖേനയുള്ള പേ യ്മെന്‍റ് സൗകര്യവും ലഭ്യമാണ്. ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്ര സിഡന്‍റ് കെ.ആർ. തങ്കപ്പൻ നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ് അധ്യക്ഷഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോസമ്മ തോമസ്, ജൂനിയർ സൂപ്ര ണ്ട് വി. സ്വപ്ന, സൗത്ത് ഇന്ത്യൻ ബാങ്ക് പാലാ ക്ലസ്റ്റർ മേധാവി ജോസഫ് ജോയ്, കാഞ്ഞി രപ്പള്ളി ബ്രാഞ്ച് മാനേജർ റോഷൻ തോമസ്, മറ്റ് പഞ്ചായത്ത് വാർഡ് മെംബർമാർ എ ന്നിവർ സംസാരിച്ചു.