തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന്റെ എരുമേലിയിലെ ദേവസ്വം ബോര്‍ഡ് ഓഫീസും ദേവസ്വം മരാമത്ത് ഓഫീസും ഭക്ത ജനങ്ങള്‍ താഴി ട്ടുപൂട്ടി കൊടികുത്തി.

വിശ്വാസികളെയും ക്ഷേത്രങ്ങളെയും വേണ്ടാത്ത ദേവസ്യം ബോര്‍ഡിനെയും സര്‍ക്കാ രിനെയും വിശ്വാസികള്‍ക്ക് വേണ്ടന്ന് പറഞ്ഞ് കൊണ്ട് ക്ഷേത്ര വിശ്വാസികള്‍ എരുമേ ലി ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേ റ്റീവ് ഓഫീസും മരാമത്ത് ഓഫീസുമാണ് വി ശ്വാസികള്‍ താഴിട്ടു പൂട്ടി കൊടി കുത്തിയത്.ദേവസ്വം ബോര്‍ഡിനെ ഭരിക്കുന്ന മാലി ന്യങ്ങളെ പ്രതീകാത്മമായി പുറത്ത് കളയുന്നതിന്റെ ഭാഗമായി ഇവിടങ്ങളില്‍ ചൂലും സ്ഥാപിച്ചു ഭക്തര്‍.

ഇവിടെത്തെ വഴിപാട് കൗണ്ടറും തകര്‍ത്ത ഭക്തര്‍ ഇനി ക്ഷേത്രങ്ങള്‍ വി ശ്വാസികള്‍ ഭരിക്കുമെന്നും പറഞ്ഞു.തിരുവിതാംകൂര്‍ ദേവസ്യo ബോര്‍ ഡിന്റെ വഴിപാട് കൗണ്ട റിന്റെ വഴിപാട് നിരക്കുകള്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡ് തോട്ടിലെറിഞ്ഞു.ദേവസ്വം ബോര്‍ഡ് ഓഫീസുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന നെയിംബോര്‍ഡുകളും തകര്‍ത്തു. അയ്യപ്പ ഭക്തരായ നാ ട്ടുകാര്‍ എരുമേലി വലിയമ്പലത്തില്‍ ദേവസ്വം ഓഫീസിലെ ജീവനക്കാരെ പുറത്തിറക്കിയ ശേഷം ഓഫീസ് മുറികള്‍ അടച്ച് വാതിലുകള്‍ താഴിട്ട് പൂട്ടി.ഇന്ന് ഉച്ചയോടെയാണ് സംഭവം.

പോലീസ് എത്തി സി സി ക്യാമറകള്‍ പരിശോധിച്ചെങ്കിലും പൂട്ടുന്നതി ന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവം സംബന്ധിച്ച് പരാതി നല്‍കുമെ ന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു.രാമത്ത് പണികള്‍ ഇന്നലെ ഒരു സം ഘം ഭക്തര്‍ തടഞ്ഞതോടെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ശബരിമല ക്ഷേ ത്രത്തില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് കോടതി പുറപ്പെടുവിച്ച ഉത്തരവ് ബാധകമാക്കാതിരിക്കുന്നതിന് ദേവസ്വവും സര്‍ക്കാരും നിയമ നിര്‍മാണം നടത്തണമെന്നാണ് ആവശ്യം. ഇതിന് നടപടികളാകുന്നത് വരെ എരുമേലി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.