കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്‍റ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇലവൻസ് ക്ലബ് നട ത്തുന്ന അഖിലേന്ത്യ ക്രിക്കറ്റ് മത്സരത്തിന്‍റെ  സമാപന സമ്മേളനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനത്തിന് അർഹരായ ഡെസേർട്ട് 11 എരുമേലി, രണ്ടാം സമ്മാനത്തിന് അർഹരായ അജസ് മാവേലിക്കര എന്നി ടീമുകൾക്ക് കാഷ് പ്രൈസും ട്രോഫിയും നൽകി.

രക്ഷാധികാരി ആന്‍റണി മാർട്ടിൻ,വല്ല്യേടത്ത് കൃഷ്ണപിള്ള, പാർവതി വല്ല്യേടത്ത്,റിജോ വാളാന്തറ, ജോളി മടുക്കക്കുഴി, തോമസ് കുന്നപ്പള്ളി, ഡൊമിനിക് കരിപ്പപറമ്പിൽ, മ ഞ്ജു ബിനോയ്, ക്ലബ് പ്രസിഡന്‍റ് സുബിൻ പുതുപ്പറമ്പിൽ, സെക്രട്ടറി അനുദേവ് ശ്രീ കുമാർ എന്നിവർ പ്രസംഗിച്ചു.