മഞ്ഞപിത്തത്തിന് പുറമെ കാഞ്ഞിരപ്പള്ളിയില്‍ ഡെങ്കിപ്പനി കൂടി സ്ഥിരീകരിച്ചു. പതി നാല് വയസുള്ള പെണ്‍കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്….

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാര്‍ഡിലാണ് ഡെങ്കിപ്പനി സ്ഥി രീകരിച്ചിരിക്കുന്നത്.രോഗ ബാധ സംശയിച്ചിരുന്ന മൂന്ന് പേരില്‍ ഒരാള്‍ക്ക് രോഗം ബാ ധിച്ചതായാണ്കണ്ടെത്തിയിരിക്കുന്നത്.പതിനാല് വയസുള്ള പെണ്‍കുട്ടിയിലാണ് ഡെങ്കി പ്പനി ബാധിച്ചതായി കണ്ടെത്തിയത്. മറ്റ് രണ്ട് പേര്‍ക്ക് കൂടി രോഗബാധ സംശയിക്കുന്നു ണ്ട്. അഞ്ച് പേര്‍ക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഒരാളില്‍ കൂടി ഡെങ്കിപ്പനി ബാധയും കണ്ടെത്തിയിരിക്കുന്നത്.ഇതോടെ ആരോഗ്യ വകുപ്പ് മേഖല യില്‍ കനത്ത ജാഗ്രതയിലാണ്.

ഡെങ്കുപ്പനി സംശയിക്കുന്ന വാര്‍ഡില്‍ ജില്ലാ വെക്ടര്‍ കണ്‌ട്രോള്‍ യൂണിറ്റിന്റെ നേതൃത്വ ത്തില്‍ 54 ഓളം വീടുകളില്‍ കഴിഞ്ഞ ദിവസം സര്‍വ്വേ നടത്തിയിരുന്നു. ഇവിടെ കൊതു കുകളുടെ കൂത്താടികളുടെ സാന്ദ്രത കൂടതലാണെന്നു കണ്ടെത്തിയതോടെ ഇവയെ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു.മേഖലയിലെ പനി ബാധിതരെ തുടര്‍ നിരീക്ഷണത്തിന് വിധേയരാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്..റബ്ബര്‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താനും ഡപ്യൂട്ടി ഡി എം ഒ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

LEAVE A REPLY