മുക്കൂട്ടുതറ : സ്വന്തം വീട് പണിക്കിടെ ഭിത്തി തേക്കുമ്പോള്‍ വീട്ടുടമയായ മേസ്തിരി തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. സന്തോഷ് കവല ഇടശ്ശേരിമറ്റം വീട്ടില്‍ ഇ കെ മോഹനന്‍ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

ആദ്യം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കാഞ്ഞിരപ്പ ള്ളി 26 മൈല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷപെടുത്താനാ യില്ല.

ഭാര്യ ഗ്രേസി.മക്കള്‍ ജെറിന്‍, ജസ്റ്റീന, ജീവ, മരുമകന്‍ ജോബിന്‍.

LEAVE A REPLY