പൊൻകുന്നം:വല്യമ്മയും മകന്റെ ഭാര്യയും പേരക്കുട്ടികളും ഉൾപ്പെടെ ഒരു കുടുംബ ത്തിലെ നാലു പേരെ വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചിറക്കടവ് താന്നുവേലി കുന്നേൽ മൂഴിമേൽ ബിജുവിന്റെ അമ്മ പൊന്നമ്മ(63) , ഭാര്യ ദീപ്തി(36), പെൺമക്കളായ ഗൗരി നന്ദന(5) ഗാഥ നന്ദന(3) എന്നിവരാണ് മരിച്ചത്.ബുധനാഴ്ച്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.

പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബിജു വീട്ടിലേക്ക് വിളിച്ചിട്ടു കി ട്ടാതെ വന്നതോടെ ദീപ്തിയുടെ സഹോദരനെ വിളിച്ച് വിവരം തേടിയതോടെയാണ് ഇവ രെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ജീവന്റെ ലക്ഷണം കണ്ടിരുന്ന ഇളയകുട്ടി ഗാഥനന്ദനയെ പൊൻകുന്നത്തെ സ്വകാര്യാശുപത്രിയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സാമ്പത്തിക പ്രശ്‌നമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ദീപ്തി കാഞ്ഞിരപ്പ ള്ളിയിലെ ഒരു സ്വർണ്ണ വ്യാപാര സ്ഥാപനത്തിൽ കളക്ഷൻ ഏജന്റായി ജോലി ചെയ്യുക യായിരുന്നു. ഇതെ ചൊല്ലി രാവിലെ സ്ഥാപനത്തിൽ വാക്ക് തർക്കം ഉണ്ടായതായും സൂ ചനയുണ്ട്.തുടർന്ന് ഉച്ചയോടെ വീട്ടിലെത്തിയ ദീപ്തിയെ ഉച്ചയോടെ അയൽവാസികൾ കണ്ടിരുന്നങ്കിലും പിന്നീട് പുറത്തു കണ്ടിരുന്നില്ല. പിന്നീട് ദീപ്തിയുടെ സഹോദരൻ എത്തി അന്വേഷിച്ചതോടെയാണ് ദാരുണ സംഭവം പുറം ലോകമറിയുന്നത്.

പൊൻകുന്നം ഇളങ്ങോയി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഗൗരി നന്ദന. ഇതേ സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ് ഗാഥ നന്ദന. വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിലാണ് നാലു പേരുടെയും മൃതദേഹം കണ്ടത്. മൃതദേഹങ്ങൾ കിടന്നതിന് സമീപത്തായി സിറിഞ്ചുകളും കണ്ടെത്തിയിട്ടുണ്ട്.സാന്ത്വനം പരിചരണ പദ്ധതിയുടെ വാളണ്ടിയറായി ദീപ്തി പ്രവർത്തിച്ചിരുന്നു.

കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമാർട്ട ത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

LEAVE A REPLY