കോട്ടയം നീണ്ടൂർ സ്വദേശി യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. നീണ്ടൂർകൈ പ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൻ (17) ആണ് കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. 1992 ൽ ആണ് സണ്ണിയും കുടുംബവും യുഎസിലേക്ക് പോയത്. 2019 ൽ ആണ് ഏറ്റവും ഒടുവിൽ നാട്ടിൽ എത്തിയത്.

ഇന്നലെ വൈകിട്ട് 3.30ന് സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണ് വിവരമറി യിച്ചത്. ജാക്സണിന്റെ അമ്മ റാണി യുഎസിൽ നേഴ്സാണ്. ജ്യോതി, ജോഷ്യ, ജാസ്മിൻ എ ന്നിവർ സഹോദരങ്ങളാണ്. സംസ്‌ക്കാരം യുഎസിൽ തന്നെ നടത്തുമെന്നാണ് ബന്ധു ക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം.