പെട്രോളിൽ വൻ അഴിമതി.പഞ്ചായത്തിലെ വാഹനത്തിന് ഇന്ധനമടിച്ച വകയിൽ വൻ അഴിമതി.ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിശോധനയിൽ ക്രമക്കേട് പുറത്ത്…

കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ ഇന്ധന ചെലവിനത്തില്‍ കാലങ്ങളായി വന്‍ തുക വെട്ടിച്ചതായി ആക്ഷേപം.പഞ്ചായത്ത് കമ്മറ്റിയില്‍ വിജിലന്‍ സ് അന്വേഷണം സംബന്ധിച്ച് ആവശ്യമുയര്‍ന്നതോടെ ഭരണത്തിന് നേതൃ ത്വം നല്‍കുന്ന സി പി എം സംഭവത്തെപ്പറ്റി അന്വേഷണമാരംഭിച്ചു.
സമീപ പഞ്ചായത്തുകളിലെല്ലാം പ്രതിമാസം ഇരുപതിനായിരം രൂപ മുതല്‍ മുപ്പതിനായിരം രൂപ വരെ മാത്രം ഇന്ധന ചിലവുള്ള സ്ഥാനത്താ ണ് കാഞ്ഞിരപ്പള്ളിയില്‍ ഇത് അറുപതിനായിരം മുതല്‍ എണ്‍പതിനാ യിരം വരെയാകുന്നത്. മറ്റ് പഞ്ചായത്തുകളില്‍ മാലിന്യശേഖരണത്തി നായി ദിനംപ്രതി വാഹനങ്ങള്‍ ഓടുമ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ മാലി ന്യം ശേഖരിക്കുന്ന ട്രാക്ടര്‍ ഓടുന്നത് ആഴ്ചയില്‍ ഒരുദിവസം മാത്രമാ ണ്. ട്രാക്ടര്‍ കൂടാതെ ഒരു ജീപ്പും ഒരു കാറുമാണ് ഇവിടെയുള്ളത് .
ഒരു സ്ഥിര ജീവനക്കാരനടക്കം മൂന്ന് ഡ്രൈവര്‍മാര്‍ ജോലിക്കായുണ്ട്. മു ന്‍പ് ഇന്ധന ഇനത്തില്‍ വെട്ടിപ്പ് നടത്തിയതിന് പിടിക്കപ്പെട്ട ഡ്രൈവറട ക്കം ഇവിടെ ഇപ്പോള്‍ ജോലിയിലുണ്ട്. ഇന്ധനം ആവശ്യമായി വരുമ്പോ ള്‍ ഡ്രൈവര്‍മാരില്‍ ആരെങ്കിലും വാഹനവുമായെത്തി ഇന്ധനം നിറച്ച് മടങ്ങുകയാണ് നേരത്തെ ചെയ്ത് വന്നിരുന്നത്. മാസവസാനം ഒരുമിച്ചാ യിരുന്നു പമ്പില്‍ പണം നല്‍കിയിരുന്നത്.ഇതിനിടെ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി നടത്തിയ പരിശോധനയില്‍ ഇന്ധന ഇനത്തില്‍ തുക വെട്ടിക്കുന്ന തായി സംശയമുയര്‍ന്നു.

തുടര്‍ന്ന് രണ്ടു മാസം മുന്‍പ് ഇന്ധനം നിറയ്ക്കുന്ന പമ്പ് മാറുവാന്‍ ഭരണ സമിതി തീരുമാനമെടുത്തു.ഇതോടെ ഇന്ധന ചെലവ് മുപ്പതിനായിരമാ യി താഴുകയായിരുന്നു.ഇതെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം അട ക്കം വേണമെന്ന ആവശ്യം പഞ്ചായത്തുകമ്മറ്റിയില്‍ ഉയര്‍ന്ന് വന്നത്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഇന്ധന ഇനത്തില്‍ ക്രമക്കേട് നടന്നു വരുന്നതായി കമ്മറ്റിയില്‍ ചില അംഗങ്ങള്‍ ആരോപണം ഉന്നയിച്ചു.

തുടര്‍ന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും വിഷയം ചര്‍ച്ചയ്ക്കു വന്നു.പഞ്ചായത്തംഗങ്ങളുടെ പരാതി അടക്കം ലഭിച്ചതോടെ അന്വേഷണം നടത്താന്‍ സി പി എം ഏരിയ കമ്മറ്റിയും തീരുമാനിക്കുക യായിരുന്നു.

LEAVE A REPLY